ഫ്‌ളാറ്റ് ഒഴിഞ്ഞില്ല; ഫാന്‍സ് അസോസിയേഷന്‍ മുന്‍ പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടിയുമായി വിജയ്

ഫ്‌ളാറ്റ് ഒഴിഞ്ഞില്ല; ഫാന്‍സ് അസോസിയേഷന്‍ മുന്‍ പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടിയുമായി വിജയ്

ഫ്‌ളാറ്റ് ഒഴിയാന്‍ വിസമ്മതിച്ച ഫാന്‍സ് അസോസിയേഷന്‍ മുന്‍ ഭാരവാഹികള്‍ക്കെതിരെ നിയമനടപടിയുമായി നടന്‍ വിജയ്. അസോസിയേഷന്‍ ഭാരവാഹികളായിരുന്ന രവി രാജ,എംസി.കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. തന്റെ ഉടമസ്ഥതയിലുള്ള ഫഌറ്റ് ഒഴിഞ്ഞു തരുന്നില്ലെന്നാണ് വിജയ് പരാതി നല്‍കിയിരിക്കുന്നത്. വിജയിയുടെ പിതാവ് എസ്.എ ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്നവരാണ് ഇരുവരും.

വിരുംഗബക്കം പൊലീസിനെ പരാതിയുമായി സമീപിച്ചിരിക്കുന്നത്. വിജയ് മക്കള്‍ ഇയക്കത്തിലെ അംഗങ്ങളായിരുന്നു രവി രാജയും എം.സി കുമാറും. അസോസിയേഷന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് ഇരുവരെയും പുറത്താക്കിയത്.

വിജയിയുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി മുന്നോട്ട് പോകുകയാണ്. ഇതില്‍ പിന്തുണ നല്‍കുന്നവരാണ് ഇരുവരും. വിജയ് മക്കള്‍ ഇയക്കത്തിലെ അംഗങ്ങളെ ഒപ്പം കൂട്ടാനാണ് ചന്ദ്രശേഖറിന്റെ പദ്ധതി.

Related Stories

The Cue
www.thecue.in