‘രാത്രിക്ക് എത്ര?’; ഇൻസ്റ്റ​ഗ്രാമിലൂടെ ലൈംഗിക അധിക്ഷേപം, നിങ്ങൾക്കൊരു മനോരോ​ഗ വിദ​ഗ്ദന്റെ സഹായം ആവശ്യമെന്ന് നീലിമ

‘രാത്രിക്ക് എത്ര?’; ഇൻസ്റ്റ​ഗ്രാമിലൂടെ ലൈംഗിക അധിക്ഷേപം, നിങ്ങൾക്കൊരു മനോരോ​ഗ വിദ​ഗ്ദന്റെ സഹായം ആവശ്യമെന്ന് നീലിമ

സമൂഹമാധ്യമത്തിലൂടെ ലൈംഗിക അധിക്ഷേപം നടത്തിയ യുവാവിനു മറുപടിയുമായി നടി നീലിമ റാണി. ഇൻസ്റ്റ​ഗ്രാമിൽ ആരാധകരോട് പ്രതികരിക്കുന്നതിനിടെ ആയിരുന്നു യുവാവിന്റെ ലൈംഗീകച്ചുവയോടുകൂടിയ ചോദ്യം. ‘ഒരു രാത്രിയ്ക്ക് എത്ര നൽകണം’, എന്ന ചോദ്യത്തിന് നിങ്ങൾക്കൊരു മനോരോ​ഗ വിദ​ഗ്ദന്റെ സഹായം ആവശ്യമാണെന്നായിരുന്നു നീലിമയുടെ മറുപടി.

‘അല്‍പ്പം മാന്യത ഞാന്‍ പ്രതീക്ഷിക്കുന്നു സഹോദരാ. ദൈവം അനുഗ്രഹിക്കട്ടെ. ആളുകളെ ഇത്തരത്തിൽ ആക്രമിക്കുന്നത് വികലമായ മനസുളളവരാണ്. ദയവ് ചെയ്ത് നിങ്ങള്‍ ഒരു മനോരോ​ഗ വിദഗ്ധനെ കാണണം. നിങ്ങള്‍ക്ക് അങ്ങനെ ഒരാളുടെ സഹായം ആവശ്യമാണ്.’ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലാണ് നീലിമ മറുപടി നൽകിയത്. നീലിമയ്ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് ആരാധകർ. അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യാതെ കൃത്യമായി മറുപടി നൽകിയതിന് അഭിനന്ദിച്ചവരും ഉണ്ട്. ഇത്തരക്കാരോട് ഇത്രയും മാന്യത ആവശ്യമാണോ, കുറച്ചുകൂടെ കടന്ന മറുപടിയല്ലെ കൊടുക്കേണ്ടതെന്നാണ് ചിലരുടെ ചോദ്യം.

'മൊഴി', 'നാന്‍ മഹാന്‍ അല്ലെ', 'സന്തോഷ് സുബ്രഹ്മണ്യം' എന്നിവയാണ് നീലിമയുടെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമകൾ. വിശാല്‍ നായകനായ 'ചക്ര'യാണ് റിലീസിനൊരുങ്ങുന്ന ചിത്രം. സിനിമാ സീരിയല്‍ രംഗത്തും സജീവമാണ് നീലിമ.

Related Stories

The Cue
www.thecue.in