'ബോളിവുഡിൽ എത്തിയതോടെ നശിച്ചു', മാധവന്‍ ഇപ്പോൾ മദ്യത്തിനും മയക്കു മരുന്നിനും അടിമയെന്ന് ആരോപണം, പ്രതികരിച്ച് താരം

'ബോളിവുഡിൽ എത്തിയതോടെ നശിച്ചു', മാധവന്‍ ഇപ്പോൾ മദ്യത്തിനും മയക്കു മരുന്നിനും അടിമയെന്ന് ആരോപണം, പ്രതികരിച്ച് താരം

താൻ മദ്യത്തിനും മയക്കു മരുന്നിനും അടിമയാണെന്ന കമന്റിന് മറുപടി നൽകി നടൻ മാധവൻ. 'മാഡിയുടെ ആരാധകനായിരുന്നു ഞാന്‍. ഇപ്പോൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി അദ്ദേഹം സ്വന്തം കരിയര്‍ തകര്‍ക്കുന്നതിൽ എനിക്ക് ഏറെ ദു:ഖമുണ്ട്‌. ബോളിവുഡില്‍ എത്തിയതിന് ശേഷമാണ് മാധവന്‍ നശിച്ചത് ', എന്നായിരുന്നു ട്വിറ്ററിൽ മാധവന് എതിരെ വന്ന ആരോപണം.

ട്വീറ്റ് വ്യാപകമായി റീട്വീറ്റ് ചെയ്യപ്പെട്ടതോടെ ആരോപണത്തോട് പ്രതികരിച്ചിരിക്കുകയാണ് മാധവൻ. 'ഓ.. ഇങ്ങനെയാണോ നിങ്ങൾ രോ​ഗം നിർണ്ണയിക്കുന്നത്? നിങ്ങളുടെ രോഗികളുടെ കാര്യം ആലോചിക്കുമ്പോൾ എനിക്ക് വിഷമം തോന്നുന്നു. ഒരു ഡോക്ടറെ കാണേണ്ടതിന്റെ ആവശ്യം നിങ്ങള്‍ക്കാണെന്ന് തോന്നുന്നു',മാധവന്റെ മറുപടിയോട് പിന്തുണയുമായി എത്തിയിരിക്കുകയാണ് ട്വിറ്റർ ആരാധകർ.

സെലിബ്രിട്ടികളെയും മറ്റും സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണങ്ങൾ നടത്തി വ്യക്തിഹത്യ ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നുമാണ് ചിലരുടെ കമന്റ്. മാധവന്റെ മറുപടി വന്നതോടെ കമന്റ് പിൻവലിച്ച് ട്വിറ്റർ അക്കൗണ്ട് തന്നെ നീക്കം ചെയ്തിരിക്കുകയാണ് ആരോപണം ഉന്നയിച്ച വ്യക്തി.

Summary

R Madhavan reacted to twitter comment, Which Says Actor is 'Ruining Career, Health with Alcohol and Drugs'

Related Stories

The Cue
www.thecue.in