നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം, യുവാവ് അറസ്റ്റിൽ

നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം, യുവാവ് അറസ്റ്റിൽ

നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചയാൾ പോലീസ് കസ്റ്റ‍ിയിൽ. പാതിരാത്രിയിയിരുന്നു സംഭവം. മുകളിലത്തെ നിലയിൽ നിന്ന് കൃഷ്ണകുമാർ പകർത്തിയ വീഡിയോയിൽ ഇയാൾ ​ഗേറ്റ് ചാടിക്കടക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് മരുതംകുഴി എന്ന സ്ഥലത്താണ് കൃഷ്ണകുമാറും കുടുംബവും താമസിക്കുന്നത്.

https://fb.watch/2OCeZz1vgj/

ബി.ജെ.പി. നേതാവ് സന്ദീപ് വാര്യർ ആണ് വീഡിയോ സഹിതം സംഭവം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തത്. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നതെന്നു നടൻ കൃഷ്ണകുമാർ പറയുന്നു. 'ഒരു യുവാവ് ഗേറ്റിലടിച്ചു ബഹളം വച്ചു. എന്താണ് കാര്യമെന്നു ചോദിച്ചെങ്കിലും മറുപടി നൽകാതെ ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു. ഗേറ്റ് തുറക്കാൻ കഴിയില്ലെന്നു പറഞ്ഞപ്പോൾ ചാടി അകത്തു കയറുമെന്നു പറഞ്ഞു. ഗേറ്റ് ചാടി അകത്തു കയറിയ യുവാവ് വാതിൽ ചവിട്ടി പൊളിക്കാൻ തുടങ്ങിയപ്പോൾ പൊലീസിനെ വിളിച്ചു. പത്ത് മിനിറ്റിനുള്ളിൽ പൊലീസെത്തി യുവാവിനെ അറസ്റ്റു ചെയ്തു. രാഷ്ട്രീയ വിഷയമാണോ സിനിമാ സംബന്ധമായ വിഷയമാണോ എന്നറിയില്ല', കൃഷ്ണകുമാർ പറയുന്നു.

നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം, യുവാവ് അറസ്റ്റിൽ
'അടി' ഷൂട്ടിങ് പൂർത്തിയായി, 'നാൻസി റാണി' ബ്രേക്കിന് ശേഷം തുടങ്ങും, മറ്റൊരു ചിത്രവും ലിസ്റ്റിലുണ്ട്', അഹാന കൃഷ്ണ

സംഭവത്തിന് ശേഷം യുവാവിന്റെ വീട്ടിൽ വിവരം അറിയിച്ചെങ്കിലും വീട്ടുകാർ യുവാവിവിനെ വേണ്ടെന്ന നിലപാടിൽ ആയിരുന്നെന്നും കൃഷ്ണകുമാർ പറഞ്ഞു.

Related Stories

The Cue
www.thecue.in