'ബിലാൽ' അല്ല, അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം ഉടൻ, സൗബിൻ ഷാഹിർ

'ബിലാൽ' അല്ല, അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം ഉടൻ, സൗബിൻ ഷാഹിർ

അമൽ നീരദ് ചിത്രം 'ബി​ഗ്ബി'ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന പ്രഖ്യാപനം വന്നത് മുതൽ 'ബിലാലി'ന് വേണ്ടിയുളള കാത്തിരിപ്പിലാണ് മലയാളികൾ. 'ബിലാലി'ന് മുന്‍പ് മമ്മൂട്ടിയും അമല്‍ നീരദും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുതായും വാർത്തകൾ വന്നിരുന്നു. ഈ വാർത്ത ശരിവെക്കുന്നതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന നടൻ സൗബിൻ ഷാഹിറിന്റെ വീഡിയോ. മമ്മൂട്ടിയും അമൽ നീരദും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നതായും അതിൽ താൻ അഭിനയിക്കുന്നതായും സൗബിൻ പറയുന്നതാണ് വീഡിയോയിൽ. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ തന്നെ ആരംഭിക്കുന്നതായാണ് സൂചന.

ഇപ്പോള്‍ ചെയ്യുന്ന 'മ്യാവൂ' ചെയ്ത് കഴിഞ്ഞ് ഉടന്‍ തന്നെ അമല്‍ നീരദിന്റെ ചിത്രത്തിലാണ് ജോയിന്‍ ചെയ്യുന്നത്. മമ്മൂട്ടി ചിത്രമാണ്, 'ബിലാല്‍' അല്ല.

സൗബിന്‍ ഷഹീര്‍

2007ലായിരുന്നു 'ബിഗ്ബി' റിലീസ് ചെയ്തത്. രണ്ട് വർഷം മുൻപായിരുന്നു 'ബിലാൽ' വീണ്ടുമെത്തുന്നുവെന്ന വാർത്ത ഔദ്യോഗികമായി അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഗോപിസുന്ദറാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഉണ്ണി ആറും സുഹാസ് ഷറഫും ചേര്‍ന്നാണ് തിരക്കഥ.

'ബിലാൽ' അല്ല, അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം ഉടൻ, സൗബിൻ ഷാഹിർ
'ഹെയ്‌സന്‍ബര്‍ഗല്ല, ഒറിജിനല്‍ മമ്മൂട്ടി തന്നെ'; പ്രീസ്റ്റ് പോസ്റ്റര്‍ കോപ്പിയടി പ്രചരണം പൊളിച്ച് ഓള്‍ഡ്‌മോങ്ക്‌സ്

നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'ദ പ്രീസ്റ്റ്' ആണ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രം. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കും ഒപ്പം വലിയ താര നിരയാണ് ചിത്രത്തില്‍ ഒന്നിക്കുന്നത്. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ശ്യാം മേനോനും ദീപു പ്രദീപുമാണ് തിരക്കഥ. രാഹുല്‍ രാജ് സംഗീത സംവിധാനം. മമ്മൂട്ടി മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ ആയി എത്തുന്ന 'വൺ' ആണ് മറ്റൊരു ചിത്രം. 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന സ്പൂഫ് ഫിലിം സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥാണ് സംവിധായകൻ. ബോബി-സഞ്ജയുടേതാണ് തിരക്കഥ.

Related Stories

The Cue
www.thecue.in