ദൃശ്യം 2 തിയേറ്ററിലേക്കില്ല, പുതുവര്‍ഷത്തില്‍ ആമസോണ്‍ പ്രൈമിലൂടെ ടീസറും പ്രഖ്യാപനവും

ദൃശ്യം 2 തിയേറ്ററിലേക്കില്ല, പുതുവര്‍ഷത്തില്‍ ആമസോണ്‍ പ്രൈമിലൂടെ ടീസറും പ്രഖ്യാപനവും

മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപനം. പുതുവര്‍ഷത്തില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിക്കൊണ്ടായിരുന്നു പ്രഖ്യാപനം. 2021ല്‍ ആമസോണ്‍ പ്രൈമിലൂടെ ലോക പ്രീമിയറായി ദൃശ്യം 2 റിലീസ് ചെയ്യും.

ആരാധര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചുകൊണ്ട് മോഹന്‍ലാലും ആമസോണ്‍ പ്രൈം വീഡിയോയും ചേര്‍ന്നാണ് ടീസര്‍ പുറത്തുവിട്ടത്. ജോര്‍ജ് കുട്ടിയും കുടുംബവും ഉടന്‍ തന്നെ ആമസോണ്‍ പ്രൈമിലൂടെ വരുന്നുവെന്നായിരുന്നു മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

'ദൃശ്യം ഒരു തരത്തിലുള്ള ത്രില്ലര്‍ ചിത്രമായിരുന്നു, അതിന്റെ സമയത്തിന് അത് എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിരുന്നു. ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങള്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോണ്‍ പ്രൈം വീഡിയോയുമായി സഹകരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ലോകമെമ്പാടുമുള്ള കാഴ്ചക്കാര്‍ ദൃശ്യത്തിന്റെ തുടര്‍ച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം - ദൃശ്യം 2 സ്‌നേഹത്തിന്റെ അധ്വാനമാണ്. അതിനാല്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയില്‍ ഇരുന്ന് തന്നെ ചിത്രത്തെ ആസ്വദിക്കൂ.'' ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സെപ്റ്റംബര്‍ 21നായിരുന്നു ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. മോഹന്‍ലാല്‍ ഉള്‍പ്പെടെ അഭിനേതാക്കള്‍ ഷൂട്ടിംഗ് തീരുന്നത് വരെ ഹോട്ടലില്‍ തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിനൊപ്പം മീന, മുരളി ഗോപി, സിദ്ദീഖ്,ആശാ ശരത്, അനീഷ് ജി മേനോന്‍, ഗണേഷ് കുമാര്‍ അന്‍സിബാ ഹസ്സന്‍, എസ്തര്‍,ആന്റണി പെരുമ്പാവൂര്‍, ബോബന്‍ സാമുവല്‍ എന്നിവരും ചിത്രത്തിലുണ്ട്. ഇമോഷണല്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് രണ്ടാം ഭാഗം. സതീഷ് കുറുപ്പാണ് ക്യാമറ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

Dishyam 2 Will Release On Amazon Prime Teaser Out

Related Stories

The Cue
www.thecue.in