കൊച്ചുമകൾക്കൊപ്പം പാട്ടുപാടി അമിതാഭ് ബച്ചൻ, ഒപ്പം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും

കൊച്ചുമകൾക്കൊപ്പം പാട്ടുപാടി അമിതാഭ് ബച്ചൻ, ഒപ്പം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും

കൊച്ചുമകൾ ആരാധ്യയ്ക്ക് ഒപ്പം പാട്ടു പാടി അമിതാഭ് ബച്ചൻ. 'കൊച്ചുമകളും മുത്തച്ഛനും സ്റ്റുഡിയോ റൂമിലെ മൈക്കിന് മുന്നിൽ സംഗീതം ആലപിക്കുമ്പോൾ, എന്ന കുറിപ്പോടെയാണ് ആരാധ്യയുമൊത്തുളള സെൽഫി ബച്ചൻ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. വീട്ടിലെ സ്റ്റുഡിയോ റൂമിൽ ഇരുന്നാണ് ഇരുവരുടേയും റെക്കോർഡിങ്. ബച്ചനും കൊച്ചുമകളും മാത്രമല്ല, മകൻ അഭിഷേക് ബച്ചനും മരുമകൾ ഐശ്വര്യ റായിയും ഒന്നിച്ച് പാട്ടുകൾ പാടുന്ന ചിത്രവും താരം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

മുൻപും 'ടീൻ', 'കഹാനി', 'പാ', 'ബാഗ്ബാൻ' എന്നീ ബോളിവുഡ് ചിത്രങ്ങൾക്ക് വേണ്ടി അമിതാഭ് ബച്ചൻ പാടിയിട്ടുണ്ട്. കൂടാതെ അനേകം മ്യൂസിക് വീഡിയോകളും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. കുടുംബത്തിലെ കുട്ടി​ഗായികയ്ക്കൊപ്പമുളള താരത്തിന്റെ ഏറ്റവും പുതിയ ​ഗാനം കേൾക്കാനായി കാത്തിരിക്കുകയാണ് ആരാധകർ.

ബച്ചനും കൊച്ചുമകൾക്കും ഉൾപ്പടെ അടുത്തിടെ കൊവിഡ് ​പിടിപെട്ടിരുന്നു. രോ​ഗമുക്തി നേടിയതോടെ ബച്ചനും കുടുംബവും വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. ഓഗസ്റ്റിൽ കൊവിഡ് ബാധയിൽ നിന്ന് മുക്തി നേടിയ ബിഗ് ബി, ടിവി ക്വിസ് ഷോയായ 'കോൻ ബനേഗ കരോട്പതി' എ‍ന്ന ടെലിവിഷൻ പരിപാടിയുടെ തിരക്കിലായിരുന്നു.

Related Stories

The Cue
www.thecue.in