'1921 പുഴ മുതല്‍ പുഴ വരെ', സിനിമയുടെ പേര് പ്രഖ്യാപിച്ച് അലി അക്ബര്‍, ഫണ്ട് കിട്ടിയത് ട്രോളുകള്‍ മൂലമെന്ന് പ്രതികരണം

'1921 പുഴ മുതല്‍ പുഴ വരെ', സിനിമയുടെ പേര് പ്രഖ്യാപിച്ച് അലി അക്ബര്‍, ഫണ്ട് കിട്ടിയത് ട്രോളുകള്‍ മൂലമെന്ന് പ്രതികരണം

മലബാര്‍ കലാപം പശ്ചാത്തലമാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് സംവിധായകന്‍ അലി അക്ബര്‍. '1921 പുഴ മുതല്‍ പുഴ വരെ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നും, പേരിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞുവെന്നും ഫെയ്‌സ്ബുക്ക് ലൈവില്‍ അലി അക്ബര്‍ അറിയിച്ചു.

'ഭാരതപുഴ മുതല്‍ ചാലിയാര്‍ പുഴ വരെയാണ് മാപ്പിള ലഹള നടന്നത് അതിനാലാണ്‌ സിനിമയ്ക്ക് ഈ പേര് നല്‍കുന്നത്. കൊറോണ കാരണമാണ് ചിത്രീകരണം ഇത്രയും താമസിച്ചത്. ഫെബ്രുവരി 20 അല്ലെങ്കില്‍ മാര്‍ച്ച് ആദ്യം സിനിമയുടെ ചിത്രീകരണം ആരംഭിക്കും', അലി അക്ബര്‍ പറഞ്ഞു.

ആയിരക്കണക്കിന് ട്രോളുകള്‍ തനിക്കെതിരെ ഇറങ്ങിയെന്നും, ആ ട്രോളുകളാകാം 'മമധര്‍മ്മ'യെ ലോകത്ത് എല്ലായിടത്തും എത്തിച്ചതെന്നും സംവിധായകന്‍. 'മമധര്‍മയുടെ രഥചക്രം മുന്നോട്ടു തന്നെ പോവുകയാണ്. അതിന് നമ്മുടെ സുഹൃത്തുക്കളെക്കാള്‍ സഹായിച്ചത് കമ്മി, സുഡാപ്പികള്‍ ആണ്. ശത്രുക്കള്‍ ഈ പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ ശ്രമിച്ചു . അതിനെയെല്ലാം അതിജീവിച്ചാണ് 50ഉം 100ഉം ഒക്കെയായി ഈ പ്രസ്ഥാനം മുന്നോട്ടു പോയത്. ഇനിയും മുന്നോട്ടു പോകും. യാതൊരു സംശയവും ഇല്ല'.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സാങ്കേതിക വിദ്യ വികസിക്കാത്ത കാലത്തെ കുറിച്ചുള്ള സിനിമ ചെയ്യാന്‍ 900 ചതുരശ്ര അടിയുള്ള ഫ്‌ളോര്‍ മതിയെന്നും, അതിന്റെ പേരിലുള്ള ട്രോളുകള്‍ കാര്യമാക്കുന്നില്ലെന്നും അലി അക്ബര്‍ പറഞ്ഞു.

Ali Akbar Announced His Movie Name

Related Stories

No stories found.
logo
The Cue
www.thecue.in