എ ആർ റഹ്മാന്റെ മാതാവ് കരീമാ ബീഗത്തിന് ആദരാഞ്ജലികളുമായി പ്രമുഖർ

എ ആർ റഹ്മാന്റെ മാതാവ് കരീമാ ബീഗത്തിന് ആദരാഞ്ജലികളുമായി പ്രമുഖർ

സംഗീത സംവിധായകൻ എ.ആർ. റഹ്‌മാന്റെ മാതാവ് കരീമാ ബീഗത്തിന് ആദരാഞ്ജലികളുമായി പ്രമുഖരുടെ ട്വീറ്റ്. തിങ്കളാഴ്ച ചെന്നൈയിൽ വച്ചായിരുന്നു മരണം. 75 വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് റഹ്മാൻ തന്റെ ട്വിറ്റർ പ്രൊഫൈലിൽ അടിക്കുറിപ്പില്ലാതെ മാതാവിന്റെ ഫോട്ടോ പങ്കുവെച്ചിരുന്നു. വിവരമറിഞ്ഞ് സിനിമാ പിന്നണി രം​ഗത്തെ പ്രമുഖർ അടക്കം അനുശോചനം അറിയിച്ച് രം​ഗത്തെത്തി.

തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി, ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ എന്നിവരും ട്വിറ്ററിൽ കരീമ ബീഗത്തിന് ആദരാഞ്ജലി അർപ്പിച്ചു.

സംവിധായകൻ മോഹൻ രാജ, നിർമ്മാതാവ് ഡോ. ധനഞ്ജയൻ, ചലച്ചിത്ര നിർമ്മാതാവ് ശേഖർ കപൂർ, ​ഗായിക ശ്രേയ ഘോഷാൽ, തമൻ, ഗായിക ഹർഷ്‌ദീപ് കപൂർ തുടങ്ങി നിരവധി പേർ ട്വിറ്ററിലൂടെ ദു:ഖം രേഖപ്പെടുത്തി.

Summary

AR Rahman's Mother Kareema Begum Dies; Mohan Raja, Shekhar Kapur, Shreya Ghoshal, Harshdeep Kaur And Others Tweet Tributes

Related Stories

No stories found.
logo
The Cue
www.thecue.in