ഭീമന്റെ വഴിയില്‍ കുഞ്ചാക്കോ ബോബന്‍, കൗതുകമുണര്‍ത്തുന്ന ഫസ്റ്റ് ലുക്ക്

ഭീമന്റെ വഴിയില്‍ കുഞ്ചാക്കോ ബോബന്‍, കൗതുകമുണര്‍ത്തുന്ന ഫസ്റ്റ് ലുക്ക്
BheemanteVazhiBheemanteVazhi

ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 'ഭീമന്റെ വഴി' എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനൊപ്പം ചെമ്പന്‍ വിനോദ് ജോസും, ചിന്നു ചാന്ദ്‌നിയും പ്രധാന കഥാപാത്രങ്ങളാണ്. ആഷിക് അബു, റിമാ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. കുറ്റിപ്പുറത്ത് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

BheemanteVazhi
'വര്‍ത്തമാനം' രാജ്യവിരുദ്ധ സിനിമയെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ്

തമാശക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയുമാണ് ഭീമന്റെ വഴി. മുഹസിന്‍ പരാരിയുടെ വരികള്‍ക്ക് വിഷ്ണു വിജയന്‍ സംഗീതമൊരുക്കുന്നു. നിസാം കാദിരിയാണ് എഡിറ്റിംഗ്. മാഷര്‍ ഹംസ കോസ്റ്റിയൂംസും ആര്‍ജി വയനാടന്‍ മേക്കപ്പും. 2021 ഏപ്രില്‍ റിലീസാണ് ചിത്രം.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

BheemanteVazhi
BheemanteVazhi

മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ട്, അപ്പു ഭട്ടതിരിയുടെ നിഴല്‍ എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കി കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ചിത്രവുമാണ് അഷ്‌റഫ് ഹംസയുടേത്. വിനയ് ഫോര്‍ട്ട് കേന്ദ്രകഥാപാത്രമായ തമാശ 2019ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു.

സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത സിനിമക്ക് ശേഷം ആഷിക് അബു നിര്‍മ്മാണപങ്കാളിയാകുന്ന ചിത്രം കൂടിയാണിത്. ആഷിക് അബു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം നാരദന്‍ നിര്‍മ്മിക്കുന്നതും ഒപിഎം സിനിമാസ് ആണ്.

Summary

Kunchacko Boban's next #BheemanteVazhi #ChemboskyMotionPictures #OPMCinemas

Related Stories

No stories found.
The Cue
www.thecue.in