കോശിയായി റാണ ദഗ്ഗുബട്ടി; സ്ഥിരീകരിച്ച് അണിയറപ്രവര്‍ത്തകര്‍

കോശിയായി റാണ ദഗ്ഗുബട്ടി; സ്ഥിരീകരിച്ച് അണിയറപ്രവര്‍ത്തകര്‍

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കില്‍ പവന്‍ കല്യാണിനൊപ്പം റാണ ദഗ്ഗുബട്ടിയും. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ കഥാപാത്രം അവതരിപ്പിക്കുക റാണ ദഗ്ഗുബട്ടിയായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു.

തെലുങ്ക് റീമേക്കില്‍ പവന്‍ കല്യാണ്‍ അയ്യപ്പന്‍ നായരായാണ് എത്തുന്നത്. സിതാര എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാഗര്‍ കെ ചന്ദ്രയാണ്. തിങ്കളാഴ്ച ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തമന്‍ എസ്-ന്റേതാണ് സംഗീതം. ചിത്രത്തിലെ നായികമാര്‍ ആരൊക്കെയാകും എന്നത് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല. മലയാളത്തിലെ കണ്ണമ്മയുടെ റോളില്‍ സായ് പല്ലവിയെത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മലയാളത്തില്‍ നിന്ന് നിരവധി മാറ്റങ്ങളോടെയാകും ചിത്രം തെലുങ്കിലെത്തുക എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

Rana Daggubati to act in the Telugu remake of Ayyappanum Koshiyum

The Cue
www.thecue.in