നെറ്റ്ഫ്ലിക്സിന്റെ ബി​ഗ് ബജറ്റ് ഹോളിവുഡ് മൾട്ടിസ്റ്റാർ ചിത്രത്തിൽ ധനുഷും, 'അവഞ്ചേഴ്സ്' സംവിധായകരുടെ 'ദ ​ഗ്രേ മാൻ'

നെറ്റ്ഫ്ലിക്സിന്റെ ബി​ഗ് ബജറ്റ് ഹോളിവുഡ് മൾട്ടിസ്റ്റാർ ചിത്രത്തിൽ ധനുഷും, 'അവഞ്ചേഴ്സ്' സംവിധായകരുടെ 'ദ ​ഗ്രേ മാൻ'

'അവഞ്ചേഴ്സ്' സംവിധായകരുടെ മൾട്ടിസ്റ്റാർ ബിഗ് ബജറ്റ് ചിത്രത്തിലൂടെ തമിഴ് നടൻ ധനുഷ് വീണ്ടും ഹോളിവുഡിലേയ്ക്ക്. സൂപ്പർതാരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങ്ങിനുമൊപ്പമാണ് ധനുഷ് അഭിനയിക്കുന്നത്. റൂസോ സഹോദരന്മാരുടെ നെറ്റ്ഫ്ലിക്സ് ചിത്രം 'ദ ഗ്രേ മാനി'ലൂടെയാണ് താരത്തിന്റെ ഹോളിവുഡ് അരങ്ങേറ്റം. അനാ ഡെ അർമാസ് ആണ് ചിത്രത്തിലെ നായിക.

വാഗ്നർ മൗറ, ജെസീക്ക ഹെൻവിക്, ജൂലിയ ബട്ടർസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും 'ദ ഗ്രേ മാൻ' എന്നാണ് റിപ്പോർട്ടുകൾ. 2009 ൽ മാർക്ക് ഗ്രീനി രചിച്ച നോവലിനെ ആസ്പദമാക്കിയാണ് സിനിമ.

നെറ്റ്ഫ്ലിക്സിന്റെ ബി​ഗ് ബജറ്റ് ഹോളിവുഡ് മൾട്ടിസ്റ്റാർ ചിത്രത്തിൽ ധനുഷും, 'അവഞ്ചേഴ്സ്' സംവിധായകരുടെ 'ദ ​ഗ്രേ മാൻ'
ലോക്ക്ഡൗൺ തീമിൽ അഞ്ച് സിനിമകൾ, 'അൺപോസ്ഡ്' സിസംബർ 18ന് ആമസോൺ പ്രൈമിൽ

ധനുഷിന്റെ കഥാപാത്രത്തെ കുറിച്ച് വ്യക്തതയില്ല. താരത്തിന്റെ രണ്ടാമത്തെ രാജ്യാന്തര സിനിമയാണ് 'ദ ഗ്രേ മാൻ'. 2018 ൽ റിലീസിനെത്തിയ എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് എ ഫക്കീർ ആയിരുന്നു ആദ്യ സിനിമ. ഇതും നെറ്റ്ഫ്ലിക്സിലൂടെ ആയിരുന്നു റിലീസ്.

Related Stories

No stories found.
The Cue
www.thecue.in