ലോക്ക്ഡൗൺ തീമിൽ അഞ്ച് സിനിമകൾ, 'അൺപോസ്ഡ്' സിസംബർ 18ന് ആമസോൺ പ്രൈമിൽ

ലോക്ക്ഡൗൺ തീമിൽ അഞ്ച് സിനിമകൾ, 'അൺപോസ്ഡ്' സിസംബർ 18ന് ആമസോൺ പ്രൈമിൽ

കൊവിഡിൽ ചിത്രീകരിച്ച അഞ്ചു ചെറു സിനിമകളുമായി 'അൺപോസ്ഡ്' ഡിസംബർ 18ന് ആമസോൺ പ്രൈമിൽ. നിഖിൽ അദ്വാനി, തനിഷ്ത ചാറ്റർജി, രാജ് & ഡികെ, നിത്യ മെഹ്‌റ, അവിനാഷ് അരുൺ തുടങ്ങി ഹിന്ദി സിനിമയിലെ പ്രമുഖ സംവിധായകർ ചേർന്ന് ഒരുക്കിയ അഞ്ച് ഹ്രസ്വ ചിത്രങ്ങളാണ് 'അൺപോസ്ഡി'ൽ ഉൾപ്പെടുന്നത്.

ഗ്ലിച്ച്

സംവിധാനം - രാജ്‌ & ഡികെ (ദി ഫാമിലി മാൻ). അഭിനേതാക്കൾ - ഗുൽ‌ഷൻ ദേവിയ (അഫ്‌സോസ്), സയാമി ഖേർ (ബ്രീത്ത്: ഇന്റു ദ ഷാഡോസ്). മനുഷ്യരുമായുള്ള പരസ്പര അടുപ്പം ഭയക്കുന്ന കൊവിഡ് കാലത്ത് ഇല്ലാത്ത രോഗങ്ങളെ പേടിച്ച് കഴിയുന്ന ഒരു വ്യക്തിയും, അസാധാരണ വ്യക്തിത്വമുള്ള പെൺകുട്ടിയുമായുള്ള അയാളുടെ ബന്ധവുമാണ് ​ഗ്ലിച്ചിന്റെ പ്രമേയം.

അപ്പാർട്ട്‌മെന്റ്

സംവിധാനം - നിഖിൽ അദ്വാനി (ഡി-ഡേ). അഭിനേതാക്കൾ - റിച്ച ചദ്ദ (ഇൻസൈഡ് എഡ്ജ്), സുമീത് വ്യാസ് (വക്കലത്ത് ഫ്രം ഹോം), ഈശ്വക് സിംഗ് (പതാൽ ലോക്). ഒരു ഓൺലൈൻ ന്യൂസ് മാഗസിൻ ഉടമയായ സ്ത്രീ അവരുടെ ഭർത്താവിന്റെ രഹസ്യ ബന്ധങ്ങൾ തിരിച്ചറിയുന്നു. തുടർന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നു. എന്നാൽ അവൾ പ്രതീക്ഷിക്കാതെ അവളുടെ വ്യക്തി ജീവിതത്തിലേയ്ക്ക് ഒരു ശല്യക്കാരനായി കടന്നുവരുന്ന മറ്റൊരു വ്യക്തി അവളുടെ തുടർന്നുളള തീരുമാനങ്ങളെ മാറ്റിമറിക്കുന്നതുമാണ് അപ്പാർട്മെന്റിന്റെ പ്രമേയം.

റാറ്റ്-എ-ടാറ്റ്

സംവിധാനം - തനിഷ്ത ചാറ്റർജി അഭിനേതാക്കൾ - റിങ്കു രാജ്ഗുരു (സൈറാത്ത്), ലില്ലെ ദുബെ (പാർച്ച്ഡ്). സ്വയം തനിച്ചായതും, സാഹചര്യങ്ങളുടെ സമ്മർദത്തിനു വഴങ്ങി തനിച്ചായിപ്പോയതുമായ രണ്ട് സ്ത്രീകൾ. നാല് ദശാബ്ദങ്ങള്ക്ക് ശേഷം അവർ കണ്ടുമുട്ടുന്നു. ലോക്ക്ഡൗണിൽ അവർ വീണ്ടും അസാധാരണമായ സൗഹൃദത്തിന് തുടക്കം കുറിക്കുന്നതാണ് റാറ്റ്-എ-ടാറ്റിന്റെ പ്രമേയം.

വിഷാനു

സംവിധാനം - അവിനാഷ് അരുൺ (പതാൽ ലോക്). അഭിനേതാക്കൾ - അഭിഷേക് ബാനർജി (പതാൽ ലോക്), ഗീതിക വിദ്യ ഒഹ്ല്യാൻ (തപ്പാഡ്). ലോക്ഡൗൺ സമയത്ത് വാടക കൊടുക്കാൻ കഴിയാത്ത അതിഥി തൊഴിലാളിയെയും അയാളുടെ കുടുംബത്തെയും വാടക വീട്ടിൽ നിന്ന് ഇറക്കി വിടുന്നു. താമസസ്ഥലം അനിവാര്യമായതിനാൽ ജോലി ചെയ്തിരുന്ന കെട്ടിടത്തിലെ ഒരു ഫ്‌ളാറ്റിലേക്ക് അവർ ആരും അറിയാതെ കടന്നുകൂടുന്നതാണ് പ്രമേയം.

ചാന്ദ് മുബാറക്

സംവിധാനം നിത്യ മെഹ്ര (മെയ്ഡ് ഇൻ ഹെവൻ). അഭിനേതാക്കൾ - രത്‌ന പഥക് ഷാ (തപ്പാഡ്), ഷാർദുൽ ഭരദ്വാജ് (ഭോൺസ്ലെ). ഒരു സമ്പന്നയും മധ്യവയസ്‌കയും അവിവാഹിതയുമായ സ്ത്രീ മുംബൈയിലെ ലോക്ക്ഡൗൺ സമയത്ത് ചില കാര്യങ്ങൾ ചെയ്തു തീർക്കാനായി ഒരു ചെറുപ്പക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായം തേടുന്നു. ഇവർ തമ്മിൽ ആദ്യം ഉണ്ടാകുന്ന ചില തർക്കങ്ങളും പിന്നീടുണ്ടാകുന്ന തിരിച്ചറിവുകളുമാണ് കഥാസാരം.

Related Stories

No stories found.
logo
The Cue
www.thecue.in