നോളന്‍റെ 'ടെനറ്റ്' ഡിസംബർ നാലിന് ഇന്ത്യയില്‍, ആക്ഷൻ സീക്വൻസുകളും ട്വിസ്റ്റുകളും ​നിറഞ്ഞതെന്ന് ഡിംപിൾ കപാഡിയ

നോളന്‍റെ 'ടെനറ്റ്' ഡിസംബർ നാലിന് ഇന്ത്യയില്‍, ആക്ഷൻ സീക്വൻസുകളും ട്വിസ്റ്റുകളും ​നിറഞ്ഞതെന്ന് ഡിംപിൾ കപാഡിയ

ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍റെ 'ടെനറ്റ്' ഡിസംബർ നാലിന് ഇന്ത്യയില്‍ റിലീസിനൊരുങ്ങുന്നു. വാർണർ ബ്രോസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ബോളിവുഡ് നടി ഡിംപിൾ കപാഡിയ ആണ് വിവരം പുറത്തുവിട്ടത്. ബി​ഗ് സ്‌ക്രീനിൽ മികച്ച രീതിയിൽ ആസ്വദിക്കാവുന്ന ചില ആക്ഷൻ സീക്വൻസുകളും ട്വിസ്റ്റുകളും 'ടെനെറ്റി'ലുണ്ടന്ന് കപാടിയ പറയുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം എത്തുക.

ഇന്ത്യയിൽ പലയിടത്തും നവംബർ 5 മുതൽ തീയറ്ററുകൾ തുറക്കാനുള്ള അനുമതി സര്‍ക്കാര്‍ നൽകിയിരുന്നു. കണ്ടെയിന്‍മെന്‍റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ 50 ശതമാനം കാഴ്ച്ചക്കാരോടെ പ്രദര്‍ശനം തുടങ്ങാനായിരുന്നു സര്‍ക്കാർ തീരുമാനം. ഇതിന് പിന്നാലെയാണ് 'ടെനറ്റ്' മഹാരാഷ്ട്രയിൽ റിലീസിന് തയ്യാറെടുക്കുന്നത്. ഇന്ത്യയില്‍ ക്രിസ്റ്റഫര്‍ നോളന് ഏറെ ആരാധകരുണ്ടെങ്കിലും കൊവിഡ് സാഹചര്യത്തിൽ റിലീസിനെത്തുന്ന ഹോളിവുഡ് ചിത്രം എത്രകണ്ട് തീയറ്ററിൽ വിജയമാകുമെന്നതിൽ സംശയമുണ്ടെന്ന് തീയറ്റർ ഉടമകൾ പറയുന്നു.

കഴിഞ്ഞ ഓ​ഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മുബൈയില്‍ ഉൾപ്പടെ ചില ഇടങ്ങളിൽ ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു. പിന്നീട് കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രദർശനം അവസാനിപ്പിക്കുകയായിരുന്നു. ജോണ്‍ ഡേവിഡ് വാഷിങ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍ എന്നിവര്‍ക്കൊപ്പം ഡിംബിള്‍ കബാഡിയയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'ടെനറ്റി'നൊപ്പം മറ്റ് ബോളിവുഡ് ചിത്രങ്ങളും മഹാരാഷ്ട്രയില്‍ റിലീസിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Summary

Christopher Nolan's 'Tenet' To Release in India on december 4

Related Stories

The Cue
www.thecue.in