'അത് ഞാനല്ല', നടിമാരെയുള്‍പ്പടെ വിളിച്ച് തട്ടിപ്പ്; കബളിപ്പിക്കപ്പെടാതിരിക്കൂവെന്ന് അല്‍ഫോണ്‍സ് പുത്രന്‍

'അത് ഞാനല്ല', നടിമാരെയുള്‍പ്പടെ വിളിച്ച് തട്ടിപ്പ്;  കബളിപ്പിക്കപ്പെടാതിരിക്കൂവെന്ന് അല്‍ഫോണ്‍സ് പുത്രന്‍

തന്റെ പേരില്‍ നടിമാര്‍ക്കുള്‍പ്പടെ ലഭിക്കുന്ന വ്യജ ഫോണ്‍കോളിനെ കുറിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. അല്‍ഫോണ്‍സ് പുത്രനാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഫോണ്‍കോള്‍ സിനിമാ മേഖലയിലെ നടിമാര്‍ക്കും മറ്റ് സ്ത്രീകള്‍ക്കുമുള്‍പ്പടെ ലഭിച്ചതായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വ്യാജനെതിരെ പൊലീസില്‍ പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.

വ്യാജ കോള്‍ വരുന്ന നമ്പറുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ്. 'ഈ നമ്പറിലേക്ക് ഞാനും വിളിച്ചു നോക്കി, ഫോണ്‍ എടുത്തയാള്‍ അല്‍ഫോണ്‍സ് പുത്രനാണെന്നാണ് അവകാശപ്പെട്ടത്. ഈ നമ്പറുകളില്‍ നിന്ന് ഇത്തരം കോളുകള്‍ ലഭിക്കുകയാണെങ്കില്‍ ദയവായി ശ്രദ്ധിക്കുക. സ്വകാര്യ വിവരങ്ങളോ, ഫോട്ടോകളോ, വീഡിയോകളോ നല്‍കരുത്. ഇത് തട്ടിപ്പാണ്. കബളിപ്പിക്കപ്പെടാതിരിക്കൂ', അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

I want to draw your attention with regard to a person whose number is ‘9746066514’, ‘9766876651’. He has been making...

Posted by Alphonse Puthren on Saturday, November 21, 2020

Related Stories

The Cue
www.thecue.in