'തലയിൽ തൊപ്പിയും നെറ്റിയിൽ ബുളളറ്റും', 'മാനാടി'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് പിന്നാലെ ഫ്ലക്സടിച്ച് ചിമ്പു ആരാധകർ

'തലയിൽ തൊപ്പിയും നെറ്റിയിൽ ബുളളറ്റും', 'മാനാടി'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് പിന്നാലെ ഫ്ലക്സടിച്ച് ചിമ്പു ആരാധകർ

ചിമ്പുവും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന 'മാനാട്' ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. പോസ്റ്റർ ഇറങ്ങിയ ഉടനെ കോയമ്പത്തൂരിലെ എസ്ടിആർ ഫാൻസ് ഫ്ലക്സും പുറത്തിറക്കി. 'ആഘോഷം തുടങ്ങുന്നു' എന്ന കുറിപ്പോടെ ഫ്ലക്സിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് ചിമ്പു. വെങ്കട്ട് പ്രഭു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറിൽ ഭാരതിരാജ, എസ്. എ. ചന്ദ്രശേഖർ കരുണാകരൻ, പ്രേംജി അമരൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമ്മിക്കുന്നത്. 125 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.

തൊപ്പി ധരിച്ച് ചോര വാർന്ന മുഖത്തോടുകൂടിയാണ് ഫസ്റ്റ്ലുക്കിൽ ചിമ്പു എത്തുന്നത്. നെറ്റിയിൽ ബുളളറ്റ് തറച്ചിരിക്കുന്നതായും കാണാം. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വർ​ഗീയതയും വിഷയമാകുന്നതായാണ് പോസ്റ്ററിൽ നിന്ന് ലഭിക്കുന്ന സൂചന. അബ്ദുൽ ഖാലിഖ് എന്ന മുസ്ലീം കഥാപാത്രമാണ് ചിത്രത്തിൽ ചിമ്പു.

'തലയിൽ തൊപ്പിയും നെറ്റിയിൽ ബുളളറ്റും', 'മാനാടി'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് പിന്നാലെ ഫ്ലക്സടിച്ച് ചിമ്പു ആരാധകർ
400 സഹപ്രവർത്തകർക്ക് ചിമ്പുവിന്റെ വക സ്വർണനാണയവും വസ്ത്രങ്ങളും, 'ഈശ്വരന്റെ' സെറ്റിൽ നിന്ന് ചിമ്പു ഇനി 'മാനാടി'ന്റെ ലൊക്കേഷനിലേയ്ക്ക്

റിച്ചാർഡ് എം. നാഥൻ ഛായാ​ഗ്രഹണവും യുവൻ ശങ്കർ രാജ സം​ഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിൽ പ്രവീൺ കെ ആണ് എഡിറ്റിം​ഗ്, വെങ്കട് പ്രഭുവും ചിമ്പുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം അടുത്തിടെയാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. കൊവിഡ് നിയന്ത്രണ​ങ്ങളുടെ പശ്ചാത്തലത്തിൽ ഷൂട്ടിങ് നിർത്തിവെച്ചിരുന്ന ചിത്രം ഏറെ വൈകിയായിരുന്നു രണ്ടാം ഘട്ട ചിത്രീകരണത്തിലേയ്ക്ക് കടന്നത്. പോണ്ടിച്ചേരി ആയിരുന്നു പ്രധാന ലൊക്കേഷൻ.

Summary

'Manadu' first look poster

Related Stories

The Cue
www.thecue.in