'അമ്മ നട്ടെല്ലില്ലാത്ത സംഘടന, നടന്നത് കോമഡി സ്റ്റാർസ് മീറ്റിങ്', ടിനി ടോമിന്റെ പോസ്റ്റിന് താഴെ വ്യാപക പ്രതിഷേധം

'അമ്മ നട്ടെല്ലില്ലാത്ത സംഘടന, നടന്നത് കോമഡി സ്റ്റാർസ് മീറ്റിങ്', ടിനി ടോമിന്റെ പോസ്റ്റിന് താഴെ വ്യാപക പ്രതിഷേധം

അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് യോ​ഗത്തിലെ ഫോട്ടോ പോസ്റ്റ് ചെയ്ത ടിനി ടോമിന് വിമർശനം. അമ്മ നട്ടെല്ലില്ലാത്ത സംഘടനയാണെന്നും നടന്നത് കോമഡി സ്റ്റാർസ് മീറ്റിങ് ആണെന്നുമാണ് ഫേസ് ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്റുകൾ. കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി ഹോളിഡേ ഇന്നില്‍ വെച്ചായിരുന്നു എട്ടുപേരടങ്ങുന്ന യോ​ഗം. ടിനിടോം, ബാബുരാജ്, മോഹൻലാൽ, രചന നാരായണൻകുട്ടി, മുകേഷ്, ശ്വേത മേനോൻ, ഇടവേള ബാബു, സുധീർ കരമന എന്നീ എക്‌സിക്യുട്ടീവ് അംഗങ്ങളാണ് പങ്കെടുത്തത്.

Amma meet

Posted by Tiny Tom on Friday, November 20, 2020
'അമ്മ നട്ടെല്ലില്ലാത്ത സംഘടന, നടന്നത് കോമഡി സ്റ്റാർസ് മീറ്റിങ്', ടിനി ടോമിന്റെ പോസ്റ്റിന് താഴെ വ്യാപക പ്രതിഷേധം
ബിനീഷിനെ പുറത്താക്കേണ്ടെന്ന് മുകേഷും ഗണേഷും,പിന്തുണച്ച് മോഹന്‍ലാല്‍; അമ്മയില്‍ കടുത്ത ഭിന്നത

നിർണ്ണായക വിഷയങ്ങളിൽ സംഘടന എടുക്കുന്ന തീരുമാനങ്ങളോട് അതൃപ്തി പ്രകടിപ്പിക്കുകയാണ് കമന്റുകൾ നിറയെ. ഇവരെല്ലാം ചേർന്ന് അമ്മ എന്ന പേര് കളങ്കപ്പെടുത്തുകയാണ്, ഒന്നുകിൽ സംഘടനയുടെ പേര് മാറ്റണം, അല്ലെങ്കിൽ, ഇപ്പോൾ തലപ്പത്തുളളവരെ മാറ്റി വിവേകമുളളവരെ നിയോ​ഗിക്കണമെന്നും കമന്റുകളുണ്ട്. ബംഗളുരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ സംഘടനയിൽ നിന്നും പുറത്താക്കുമോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. വിഷയത്തിൽ മോഹൻലാലിന്റെ നിലപാടിനോടും പ്രതികരിക്കാത്ത മമ്മൂട്ടിയോടും വിയോജിപ്പുകൾ കമന്റുകളായി എത്തുന്നുണ്ട്.

ഇന്നലെ നടന്ന യോ​ഗത്തിൽ നടി പാര്‍വതി തിരുവോത്തിന്റെ രാജി അംഗീകരിച്ചു. പാര്‍വതിയുടെ രാജിക്കത്തില്‍ പുനപരിശോധന വേണമെന്ന് ബാബുരാജ് യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും മറ്റ് അംഗങ്ങള്‍ വിയോജിച്ചിരുന്നു. തുടര്‍ന്നായിരുന്നു രാജി അംഗീകരിച്ചത്. അംഗങ്ങള്‍ കേസുകളില്‍ ഉള്‍പ്പെട്ടാല്‍ മാധ്യമസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പുറത്താക്കുന്നത് തെറ്റായ കീഴ് വഴക്കമാണെയിരുന്നു ഇടതുപക്ഷ എം.എല്‍.എമാര്‍ കൂടിയായ മുകേഷിന്റെയും ഗണേഷിന്റെയും നിലപാട്. സംഭവത്തിൽ ബിനീഷ് കോടിയേരിയോട് വിശദീകരണം ചോദിക്കാനാണ് സംഘടനയുടെ തീരുമാനം.

AMMA meeting; Negative reactions on tinitom's facebook post

Related Stories

The Cue
www.thecue.in