'ഇനിയെങ്കിലും ആ അമ്മയെയും മകനെയും സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കൂ'; പേരറിവാളനെ മോചിപ്പിക്കണമെന്ന് കാര്‍ത്തിക് സുബ്ബരാജ്

'ഇനിയെങ്കിലും ആ അമ്മയെയും മകനെയും സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കൂ'; പേരറിവാളനെ മോചിപ്പിക്കണമെന്ന് കാര്‍ത്തിക് സുബ്ബരാജ്

രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ പേരറിവാളനെ മോചിപ്പിക്കണമെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. കുറ്റം ചെയ്യാത്ത ഒരാള്‍ 30 വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ഇനിയെങ്കിലും സ്വതന്ത്രമായി ജീവിക്കാന്‍ പേരറിവാളനെയും അമ്മയെയും അനുവദിക്കണമെന്നും സോഷ്യല്‍ മീഡിയയിലൂടെ കാര്‍ത്തിക് സുബ്ബരാജ് ആവശ്യപ്പെടുന്നു.

പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമായി 2 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ നടപടിയുണ്ടാകാത്തതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി രംഗത്തെത്തുകയും ചെയ്തിരുന്നു.

'തെറ്റ് ചെയ്യാത്തൊരാള്‍ 30 വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. തന്റെ മകനെ തിരിച്ചു കിട്ടാന്‍ ഒരമ്മയുടെ 30 വര്‍ഷത്തെ പോരാട്ടം..,അവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയോടും ഗവര്‍ണറോടും അപേക്ഷിക്കുന്നു. ഇനിയുള്ള ജീവിതമെങ്കിലും സ്വതന്ത്രമായി ജീവിക്കാന്‍ അവരെ അനുവദിക്കൂ', പോസ്റ്റില്‍ കാര്‍ത്തിക് സുബ്ബരാജ് പറയുന്നു. റിലീസ് പേരറിവാളന്‍, അര്‍പുതം അമ്മാള്‍ എന്ന ഹാഷ്ടാഗുകളോടെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

30 years of Jail for a man who never committed the crime.. 30 years of Struggle of a Mother to get his Son...

Posted by Karthik Subbaraj on Thursday, November 19, 2020

Related Stories

No stories found.