കൺഫ്യൂഷൻ അവസാനിപ്പിച്ച് കിംഗ്‌ ഖാൻ, 'പത്താൻ' മുംബൈയിൽ

കൺഫ്യൂഷൻ അവസാനിപ്പിച്ച് കിംഗ്‌ ഖാൻ, 'പത്താൻ' മുംബൈയിൽ

ഷാരൂഖ് ഖാൻ ചിത്രം 'പത്താൻ' മുംബൈയിൽ ചിത്രീകരണം ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഷൂട്ടിങ്ങിനായി ഷാരൂഖ് ഖാൻ മുംബൈയിലെ യഷ് രാജ് സ്റ്റുഡിയോയിൽ എത്തിയത്. മുടി നീട്ടി വളർത്തി സൺ ​ഗ്ലാസ് ധരിച്ച് കാറിൽ നിന്നും ഇറങ്ങുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിത്രങ്ങളിൽ കാണുന്ന ​ഗെറ്റപ്പിലാകും 'പത്താനി'ൽ താരം എത്തുക എന്നാണ് സൂചന.

കൺഫ്യൂഷൻ അവസാനിപ്പിച്ച് കിംഗ്‌ ഖാൻ, 'പത്താൻ' മുംബൈയിൽ
കേരളത്തിനൊപ്പം ഷാരുഖ് ഖാൻ, കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി നൽകിയത് 20,000 എൻ 95 മാസ്‌കുകൾ

രണ്ട് വർഷമായി പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പല കാരണങ്ങളാൽ നീണ്ടു പോവുകയായിരുന്നു. നവംബറിൽ ചിത്രീകരണം ആരംഭിച്ചേക്കുമെന്ന സൂചനയും ഷാരൂഖ് മുമ്പ് നൽകിയിരുന്നു. സിദ്ധാർഥ് ആനന്ദ് ആണ് സംവിധാനം. ദീപിക പദുകോൺ ആണ് നായിക. ജോൺ എബ്രഹാമും 'പത്താനി'ൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒപ്പം സൽമാൻ ഖാനും അതിഥി താരമായി എത്തും.

നവംബർ ​രണ്ടിനായിരുന്നു ഷാരൂഖ് ഖാന്റെ 55ാം പിറന്നാൾ. പിറന്നാൾ ആശംസകൾക്കൊപ്പം താരത്തിന്റെ പുതിയ മേക്കോവർ എന്തെന്ന് അറിയാനുളള കാത്തിരിപ്പിലാണ് തങ്ങളെന്നും ആരാധകർ അറിയിച്ചിരുന്നു. ഷാരൂഖ് ഖാനും അനുഷ്ക ശർമ്മയും, കത്രീന കൈഫും ഒന്നിച്ച 'സീറോ' ആയിരുന്നു അവസാനമായി റിലീസിനെത്തിയ ഷാരൂഖ് ഖാൻ ചിത്രം. ബോക്സ് ഓഫീസിൽ വലിയ വിജയം നേടാതെ പോയ 'സീറോ'യ്ക്ക് ശേഷം എത്തുന്ന 'പത്താൻ' കിം​ഗ് ഖാന്റെ മടങ്ങിവരവായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Summary

Shah Rukh Khan's new Pathan look, Viral photo from Mumbai

Related Stories

The Cue
www.thecue.in