'സിമ്പിൾ ആന്റ് ബോൾ​ഡ് ബൊമ്മി', 'സൂരറൈ പോട്രി'ലെ തയ്യാറെടുപ്പുകൾ, അപർണ ബാലമുരളി പറയുന്നു

'സിമ്പിൾ ആന്റ് ബോൾ​ഡ് ബൊമ്മി', 'സൂരറൈ പോട്രി'ലെ തയ്യാറെടുപ്പുകൾ, അപർണ ബാലമുരളി പറയുന്നു

'സൂരറൈ പോട്രി'ലെ ബൊമ്മി എന്ന കഥാപാത്രമായി മാറിയത് നീണ്ട നാളത്തെ പരിശീലനങ്ങളിലൂടെയെന്ന് അപർണ ബാലമുരളി. മുമ്പ് ചെയ്തിട്ടുളള ഒരു സിനിമയ്ക്കും ഇത്രയധികം തയ്യാറെടുപ്പുകൾ വേണ്ടിവന്നിട്ടില്ല, മധുര ഭാഷ വശമാക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി എന്നും അപർണ പറയുന്നു. അപർണയുടെ പരിശീലന സമയത്തെ വീഡിയോ പങ്കുവെയ്ക്കുകയാണ് 'സൂരറൈ പോട്ര്' ടീം.

ഒരു വർഷം നീണ്ട പരിശീലനങ്ങൾക്ക് ശേഷമാണ് സൂരറൈ പോട്ര് ചിത്രീകരണത്തിലേയ്ക്ക് കടന്നത്. സൂര്യ ഉൾപ്പടെ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും ഈ കാലയളവിൽ പരിശീലനങ്ങൾ നൽകിയിരുന്നു. മധുര ഭാഷയാണ് ചിത്രത്തിൽ ബൊമ്മി സംസാരിക്കുന്നത്. തമിഴ് അറിയാമെങ്കിലും മധുരയിലെ പ്രാദേശിക സംസാരശൈലിയും ശരീരഭാഷയും പഠിച്ചെടുക്കുക പ്രയാസകരമായിരുന്നു എന്ന് അപർണ പറയുന്നു. ഭാഷ പഠിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലകയും അപർണയ്ക്ക് ലഭിച്ചിരുന്നു. സത്യ എന്ന ട്രെയ്നർ ഡബ്ബിങ് സമയങ്ങളിൽ ഉൾപ്പടെ അപർണയോടൊപ്പം ഉണ്ടായിരുന്നതായും വീഡിയോയിൽ കാണാം.

ശരീരഭാഷയ്ക്കൊപ്പം ബൊമ്മിയുടെ കഥാപാത്രത്തെ അടയാളപ്പെടുത്തുന്നതാണ് സിനിമയിലെ അപർണയുടെ വേഷവും. ഓർ​ഗാൻസ സാരിയും മിനിമൽ ആഭരണങ്ങളുമാണ് ബൊമ്മി ധരിക്കുന്നത്. ആമസോൺ പ്രൈമിലൂടെയാണ് പരിശീലന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Summary

Aparna Balamurali training session; ' Soorarai Pottru' Behind The Scene video

Related Stories

The Cue
www.thecue.in