ബിജു മേനോനും പാര്‍വതിയും ഷറഫുദ്ദീനും പ്രധാനവേഷത്തിൽ, സാനു ജോണ്‍ വര്‍ഗീസിന്റെ ആദ്യ സംവിധാനം, പാലയിൽ ചിത്രീകരണം പുരോ​ഗമിക്കുന്നു

ബിജു മേനോനും പാര്‍വതിയും ഷറഫുദ്ദീനും പ്രധാനവേഷത്തിൽ, സാനു ജോണ്‍ വര്‍ഗീസിന്റെ ആദ്യ സംവിധാനം, പാലയിൽ ചിത്രീകരണം പുരോ​ഗമിക്കുന്നു

ബോളിവുഡിലും മലയാളത്തിലും ക്യാമറ ചലിപ്പിച്ച സാനു ജോണ്‍ വര്‍ഗീസ് സംവിധായകനാകുന്ന ആദ്യ സിനിമ പാലയിൽ ചിത്രീകരണം പുരോ​ഗമിക്കുന്നു. ബിജു മേനോനും പാര്‍വതി തിരുവോത്തും, ഷറഫുദ്ദീനുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ആഷിഖ് അബുവിന്റെ ഒപിഎം ഡ്രീം മില്ലും, സന്തോഷ് കുരുവിളയുടെ മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റുമാണ് നിര്‍മ്മാണം. 'ഹലാല്‍ ലവ് സ്‌റ്റോറി'ക്ക് ശേഷം ആഷിഖ് അബു നിര്‍മ്മാണ പങ്കാളിയാവുന്ന ചിത്രവുമാണ്.

ജി ശ്രീനിവാസ റെഡ്ഡി ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും. യാക്‌സണ്‍ ഗാരി പെരേര- നേഹാ നായര്‍ ടീമാണ് സംഗീത സംവിധാനം. സംവിധായകന്‍ രതീഷ് പൊതുവാള്‍ പ്രൊജക്ട് ഡിസൈനര്‍. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, അരുൺ സി തമ്പി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. 'അയ്യപ്പനും കോശിയി'ലെ അയ്യപ്പനു ശേഷം ബിജു മേനോന്റെ മറ്റൊരു കരുത്തനായ കഥാപാത്രമായിരിയ്ക്കും ഈ ചിത്രത്തിലേതെന്ന് നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള അറിയിച്ചിരുന്നു.

കമല്‍ഹാസന്‍ സംവിധാനം ചെയ്ത 'വിശ്വരൂപം', ബിജോയ് നമ്പ്യാരുടെ 'വസീര്‍', മഹേഷ് നാരായണന്റെ 'ടേക്ക് ഓഫ്', 'മാലിക്', ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ 'ബദായി ഹോ' എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു സാനു ജോണ്‍ വര്‍ഗീസ്. അടുത്ത വര്‍ഷം തിയറ്റര്‍ റിലീസിനാണ് നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നത്.

Summary

Sanu john vargheses directorial debut parvathy biju menon lead

No stories found.
The Cue
www.thecue.in