കാന്‍സര്‍ മൂര്‍ച്ഛിച്ചു, തിരിച്ചറിയാന്‍ പോലുമാകാത്ത അവസ്ഥയില്‍; സഹായം അഭ്യര്‍ത്ഥിച്ച് നടന്‍

കാന്‍സര്‍ മൂര്‍ച്ഛിച്ചു, തിരിച്ചറിയാന്‍ പോലുമാകാത്ത അവസ്ഥയില്‍; സഹായം അഭ്യര്‍ത്ഥിച്ച് നടന്‍
Published on

തമിഴ് നടന്‍ തവസി കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍. ചെന്നൈയില്‍ ചികിത്സയില്‍ കഴിയുന്ന തവസി സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സയ്ക്ക് വഴിയില്ലാത്ത അവസ്ഥയിലാണ്. സിമിമാ പ്രവര്‍ത്തകരോട് അടക്കം സഹായമഭ്യര്‍ത്ഥിച്ച് അദ്ദേഹത്തിന്റെ മകന്‍ രംഗത്തെത്തിയിരുന്നു.

ഇതേതുടര്‍ന്ന് തവസിയുടെ ചികിത്സ ഏറ്റെടുക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ഡി.എം.കെ എം.എല്‍.എ ശരവണന്‍. മാധ്യമങ്ങളിലൂടെ തവസിയുടെ അവസ്ഥയെ കുറിച്ച് അറിഞ്ഞ ശരവണന്‍ ആശുപത്രിയിലെത്തി ചികിത്സ ഏറ്റെടുക്കുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തമിഴ് സിനിമകളില്‍ അവതരിപ്പിച്ച കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ നടനാണ് തവസി. ശിവകാര്‍ത്തികേയന്‍ ചിത്രം വരുത്തപ്പെടാത്ത വാലിബര്‍ സംഘം, അഴകര്‍ സ്വാമിയിന്‍ കുതിരൈ തുടങ്ങിയ ചിത്രങ്ങളിലെ തവസിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in