'അന്ന് ആ മലയാളി സംവിധായകന്റെ കരണത്തടിക്കുകയാണ് ആദ്യം ചെയ്തത്'; ദുരനുഭവം വെളിപ്പെടുത്തി നടി വിചിത്ര

'അന്ന് ആ മലയാളി സംവിധായകന്റെ കരണത്തടിക്കുകയാണ് ആദ്യം ചെയ്തത്'; ദുരനുഭവം വെളിപ്പെടുത്തി നടി വിചിത്ര

മലയാള സിനിമയില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി വിചിത്ര. 90കളില്‍ ഏറെ തിരക്കുള്ള താരമായിരുന്ന നടി വിചിത്ര ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മലയാളി സംവിധായകനെ തല്ലിയിട്ടുണ്ടെന്ന് തുറന്ന്പറഞ്ഞത്.

തമിഴ് സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തു കൊണ്ടിരിക്കെയായിരുന്നു വിചിത്രയ്ക്ക് മലയാളത്തില്‍ നിന്നും ക്ഷണം ലഭിക്കുന്നത്. സിനിമ വളരെ മാന്യമായേ ചിത്രീകരിക്കൂ എന്ന് പറഞ്ഞ സംവിധായന്‍, പോസ്റ്ററില്‍ പോലും ബലാത്സംഗ രംഗമാണ് അച്ചടിച്ചത്. താന്‍ വഞ്ചിക്കപ്പെട്ടതുപോലെ തോന്നി, സംവിധായകനെ കണ്ടപ്പോള്‍ ആദ്യം കരണത്തടിക്കുകയാണ് ചെയ്തതെന്നും വിചിത്ര പറയുന്നു.

വിചിത്രയുടെ വാക്കുകള്‍:

'എനിക്കൊരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. എന്നാല്‍ ഷക്കീല ആ സമയം സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന സമയമായതിനാല്‍ തന്നെ ഞാന്‍ സിനിമ ചെയ്താല്‍ വിജയിക്കുമോ എന്ന് സംശയമായിരുന്നു. സംവിധായകനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ മമ്മൂട്ടിയെ വച്ച് സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് താനെന്നായിരുന്നു അയാള്‍ പറഞ്ഞത്. പരീക്ഷപോലും വേണ്ടാന്ന് വെച്ചാണ് അന്ന് ആ സിനിമ ചെയ്തത്.

സിനിമയില്‍ എന്നെ വളരെ മാന്യമായി മാത്രമേ ചിത്രീകരിക്കൂവെന്നും അയാള്‍ പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ എന്നെ വീണ്ടും വിളിച്ചു. ചില രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ബാക്കിയുണ്ടെന്ന് പറഞ്ഞു. അതൊരു കുളിസീനും ബലാത്സംഗ രംഗവുമായിരുന്നു. അതും മോശമായി ചിത്രീകരിക്കില്ലെന്നായിരുന്നു അയാള്‍ പറഞ്ഞത്. എന്നാല്‍ ബലാത്സംഗ രംഗമാണ് സിനിമയുടെ പോസ്റ്ററില്‍ അച്ചടിച്ചത്. മാത്രവുമല്ല സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റും. എനിക്ക് സങ്കടത്തേക്കാളേറെ ദേഷ്യമാണ് വന്നത്. ഞാന്‍ വഞ്ചിക്കപ്പെട്ടപോലെ തോന്നി. ഞാന്‍ അയാളെ നേരില്‍ കാണാന്‍ ചെന്നു. ആദ്യം അയാളുടെ കരണത്തടിക്കുകയാണ് ചെയ്തത്. ഒരുപാട് ചീത്ത വിളിച്ചാണ് ഞാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോന്നത്.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Slapped A Malayalam Director Actress Vichithra Opens Up

Related Stories

The Cue
www.thecue.in