രഞ്ജിനി ഹരിദാസിന്റെ ക്ലിഫ് ജമ്പ് വീഡിയോ, ബാലിയിലെ സാഹസികയാത്ര

രഞ്ജിനി ഹരിദാസിന്റെ ക്ലിഫ് ജമ്പ് വീഡിയോ, ബാലിയിലെ സാഹസികയാത്ര

ബാലിയിലെ സാഹസിക യാത്ര പങ്കുവെച്ച് രഞ്ജിനി ഹരിദാസ്. ഉയരങ്ങളിൽ നിന്ന് വെള്ളത്തിലേയ്ക്ക് ചാടുന്നതും മല കയറുന്നതും പാറക്കെട്ടുകൾക്കുള്ളിലെ വെള്ളത്തിൽ നീന്തുന്നതുമായുളള വീഡിയോകൾ താരം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഈ നിമിഷം അനുഭവിച്ചറിഞ്ഞ ആകാക്ഷ എങ്ങനെ മറക്കാനാകുമെന്നും രഞ്ജിനി ചോദിക്കുന്നു.

യുവർഫിട്രിപ് എന്ന ഹാഷ്ടാ​ഗിലാണ് രഞ്ജിനി വീഡിയോ ഷെയർ ചെയ്തിട്ടുളളത്. ഇത്രയും മനോഹരമായ അനുഭവം സമ്മാനിച്ച ഫിട്രിപ് ട്രാവൽ ​ഗൈഡിനോട് അടുത്ത സാഹസിക യാത്രയ്ക്ക് സമയമായെന്നും രഞ്ജിനി സൂചിപ്പിക്കുന്നു. സ്വിമ്മിങ്, ഐലന്റ് ഹൈക്ക്, സൈക്ലിങ്, റിവർ റാഫ്റ്റിങ്, കയാകിങ്, പാര ​ഗ്ലൈഡിങ്, സ്കൂബ ഡൈവിങ് എന്നിവയാണ് ഫിട്രിപ് ട്രാവൽ അസിസ്റ്റൻസ് സഞ്ചാരികൾക്കായി നൽകുന്ന പാക്കേജുകൾ.

ക്ലിഫ് ജമ്പ് ചെയ്യുന്ന രഞ്ജിനിയുടെ വീഡിയോയ്ക്ക് താഴെ സാഹസികതകൾ തുടരട്ടെ എന്ന് ആശംസിച്ചിരിക്കുകയാണ് പ്രേക്ഷകർ.

Related Stories

The Cue
www.thecue.in