ദിലീഷ് പോത്തൻ ലൊക്കേഷൻ ഹണ്ടിലാണ്, 'ജോജി' തുടങ്ങാൻ സമയമായി

ദിലീഷ് പോത്തൻ ലൊക്കേഷൻ ഹണ്ടിലാണ്, 'ജോജി' തുടങ്ങാൻ സമയമായി

‘ജോജി മൂവി റോളിങ് സൂൺ’ എന്ന ഹാഷ്ടാഗിൽ ലൊക്കേഷൻ ഹണ്ടിന്റെ ചിത്രം ഫെയ്‌സിബുക്കിൽ ഷെയർ ചെയ്തിരിക്കുകയാണ് സംവിധായകൻ ദിലീഷ് പോത്തൻ. ചിത്രമെടുത്ത ക്രെഡിറ്റ് നടി ഉണ്ണിമായയ്ക്കാണ്. 'മഹേഷിന്റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീഷ് പോത്തൻ ഫഹദ് ഫാസിൽ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണ് 'ജോജി'. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്‌ബെത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയതാണ് 'ജോജി'യുടെ തിരക്കഥ.

Chin up 😃 Pic Credits - Unnimaya Prasad #JojiMovie #RollingSoon

Posted by Dileesh Pothan on Monday, November 9, 2020

ശ്യാം പുഷ്‌ക്കരനാണ് തിരക്കഥ. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. ജസ്റ്റിൻ വർഗീസ് ചിത്രത്തിന് സംഗീതമൊരുക്കുന്നു. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌ക്കരൻ, ഷൈജു ഖാലിദ് കോമ്പോയിൽ വീണ്ടുമെത്തുന്ന ചിത്രം എന്ന പ്രത്യേകതയും 'ജോജി'ക്കുണ്ട്. ഭാവന സ്റ്റുഡിയോസ്, വർക്കിങ്ങ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിൽ ദിലീഷ് പോത്തനും ശ്യാംപുഷ്‌കരനും ഫഹദ് ഫാസിലും, ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'കുമ്പളങ്ങി നൈറ്റ്‌സാ'യിരുന്നു ഇവർ ഒരുമിച്ച് നിർമിച്ച ആദ്യ ചിത്രം.

ദിലീഷ് പോത്തൻ ലൊക്കേഷൻ ഹണ്ടിലാണ്, 'ജോജി' തുടങ്ങാൻ സമയമായി
അടുത്ത ചിത്രത്തിലും ഫഹദ് തന്നെ നായകൻ, 2021ൽ 'ജോജി'യുമായി വരാമെന്ന് ദിലീഷ് പോത്തൻ

കിരൺ ദാസ് ആണ് എഡിറ്റിംഗ്, ഗോകുൽ ദാസാണ് പ്രൊഡക്ഷൻ ഡിസൈൻ, മസ്ഹർ ഹംസ കോസ്റ്റിയൂംസ്, റോണക്സ് സേവ്യർ മേക്കപ്പ്, ബെന്നി കട്ടപ്പന പ്രൊഡക്ഷൻ കൺട്രോളർ, ചിത്രം 2021ൽ പ്രേക്ഷകരിലേയ്ക്ക് എത്തും. മുൻ ചിത്രങ്ങൾക്ക് നൽകിയ പ്രോത്സാഹനം നന്ദിയൊടെ ഓർക്കുന്നു എന്ന് 'ജോജി'യുടെ ടൈറ്റിൽ പോസ്റ്ററിനൊപ്പം ദിലീഷ് പോത്തൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

Related Stories

The Cue
www.thecue.in