ഫഹദ് ഫാസിലിന്റെ ഫേസ്ബുക് പ്രൊഫൈലിൽ മന്ത്രി കെ.കെ.ശൈലജ, 'അലോഷി നീ കമ്മ്യൂണിസ്റ്റാണോ?' എന്ന് കമന്റ്

ഫഹദ് ഫാസിലിന്റെ ഫേസ്ബുക് പ്രൊഫൈലിൽ മന്ത്രി കെ.കെ.ശൈലജ, 'അലോഷി നീ കമ്മ്യൂണിസ്റ്റാണോ?' എന്ന് കമന്റ്

അന്താരാഷ്ട്ര ഫാഷന്‍ മാഗസിനായ വോഗിന്റെ ഇന്ത്യന്‍ പതിപ്പിന്റെ കവര്‍ പേജില്‍ ഇത്തവണ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് കെ.കെ ശൈലജയുടെ കവര്‍ ഫോട്ടോ മാ​ഗസിൻ പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെയാണ് ചിത്രം ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക് പ്രൊഫൈലാക്കിയത്. തന്റെ രാഷ്ട്രീയമോ, വ്യക്തി​​ഗത താൽപര്യങ്ങളോ സമൂഹമാധ്യമങ്ങളിലൂടെ അധികം പ്രകടമാക്കാറില്ലാത്ത താരമാണ് ഫഹദ്. അതുകൊണ്ടുതന്നെയാണ് പ്രൊഫൈൽ കണ്ട് ആരാധകർ ഞെട്ടിയതും.

ഫഹദ് ഫാസിലിന്റെ ഫേസ്ബുക് പ്രൊഫൈലിൽ മന്ത്രി കെ.കെ.ശൈലജ, 'അലോഷി നീ കമ്മ്യൂണിസ്റ്റാണോ?' എന്ന് കമന്റ്
കെ.കെ.ശൈലജ വോഗ് 'വിമന്‍ ഓഫ് ദ ഇയര്‍', കേരളത്തിന്റേത് അഭൂതപൂര്‍വമായ നേട്ടമെന്ന് ലേഖനം

'അലോഷി നീ കമ്മ്യൂണിസ്റ്റാണോ?' തുടങ്ങി രാഷ്ട്രീയം വെളുപ്പെടുത്തിയെന്ന നിലയ്ക്ക് പോസ്റ്റിനുതാഴെ കമന്റുകൾ സജീവമാവുകയാണ്. ഫഫദിനൊപ്പം നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങി പലരും വോഗിന്റെ കവര്‍ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്.

കെ.കെ.ശൈലജക്ക് ആദരവുമായാണ് വോഗ് മാഗസിന്നിലെ കവര്‍ സ്റ്റോറി, കേരളത്തിന്റേത് അഭൂതപൂര്‍വമായ നേട്ടമെന്നും ലേഖനം പറയുന്നു. സംസ്ഥാനം കൊവിഡിനെ അതിജീവിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വോഗിന് നൽകിയ അഭിമുഖവും മാ​ഗസിനിൽ ഉണ്ട്. ഭയമില്ല, ഭയത്തേക്കാളധികം ആവേശകരമായിരുന്നു, എന്ന മന്ത്രിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

Related Stories

The Cue
www.thecue.in