ചിരഞ്ജീവിയ്ക്ക് കൊവിഡ് പോസിറ്റീവ്, സ്ഥിരീകരണം 'ആചാര്യ' ചിത്രീകരണത്തിലേയ്ക്ക് കടക്കുമ്പോൾ

ചിരഞ്ജീവിയ്ക്ക് കൊവിഡ് പോസിറ്റീവ്, സ്ഥിരീകരണം 'ആചാര്യ' ചിത്രീകരണത്തിലേയ്ക്ക് കടക്കുമ്പോൾ

തെലുങ്ക് നടൻ ചിരഞ്ജീവിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം താരം ട്വിറ്ററിലൂടെ അറിയിച്ചു. തെലുങ്ക് ചിത്രം 'ആചാര്യ' ചിത്രീകരണം പുനരാരംഭിക്കുന്നതിന് മുമ്പ് നടത്തിയ കൊവിഡ് പരിശോധനയിലാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധനയിൽ നിർഭാഗ്യവശാൽ കൊവിഡ് പോസിറ്റീവാണെന്നും തുടർചികിത്സയുമായി വീട്ടിൽ തന്നെയാണെന്നും ചിരഞ്ജീവി ട്വീറ്റ് ചെയ്തു. കഴിഞ്ഞ 5 ദിവസത്തിനിടയിൽ താനുമായി അടുത്തിടപഴകിയ എല്ലാവരും ദയവായി കൊവിഡ് ടെസ്റ്റുകൾക്ക് വിധേയരാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും താരം പറയുന്നു. രോ​ഗവിവരത്തെ കുറിച്ചുളള കൂടൂതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കാമെന്നും ട്വീറ്റിലുണ്ട്.

ചിരഞ്ജീവിയ്ക്ക് കൊവിഡ് പോസിറ്റീവ്, സ്ഥിരീകരണം 'ആചാര്യ' ചിത്രീകരണത്തിലേയ്ക്ക് കടക്കുമ്പോൾ
'ഷാരുഖ് ഖാന്റെ അഭിനയം ഓവറായിരുന്നു, അന്ന് ഞാൻ ആമിറിന്റെ ആരാധകൻ', ആത്മകഥയിൽ കരൺ ജോഹർ

കൊടാല ശിവ സംവിധാനം ചെയ്യുന്ന തെലുങ്ക് ആക്ഷൻ ഡ്രാമയാണ് 'ആചാര്യ'. കൊനിഡെല പ്രൊഡക്ഷന്റെയും മാറ്റിനി എന്റർറ്റെയിൻമെന്റിന്റെയും ബാനറിൽ രാം ചരൺ, നിരഞ്ജൻ റെഡ്ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ചിരഞ്ജീവിയ്ക്കൊപ്പം കാജൽ അഗർവാൾ, രാം ചരൺ, അനസുയ ഭരദ്വാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിരഞ്ജീവിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം മാറ്റിവെക്കുമെന്നാണ് സൂചന.

മണി ശർമ്മയാണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്. ക്ഷേത്രങ്ങളുടെ മറവിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ പ്രവർത്തിക്കുന്ന സമൂഹ്യ പരിഷ്കർത്താവിന്റെ കഥയാണ് സിനിമ പറയുന്നത്. 140 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം അടുത്ത വർഷം അവസാനത്തോടെ റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.

Related Stories

The Cue
www.thecue.in