കുറുവച്ചനാകും മുമ്പ് പാലാ കുരിശുപള്ളിയിലെത്തി സുരേഷ് ഗോപി

കുറുവച്ചനാകും മുമ്പ് പാലാ കുരിശുപള്ളിയിലെത്തി സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ 250ാം ചിത്രം വിവാദങ്ങള്‍ക്കും കോടതി കയറിയ തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ഷൂട്ടിംഗിന് തയ്യാറെടുക്കുമ്പോള്‍ പാലാ കുരിശുപള്ളി സന്ദര്‍ശിച്ച് താരം. കുമളിയില്‍ 'കാവല്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് സുരേഷ് ഗോപി പാലാ കുരിശുപള്ളിയിലും കീഴാത്തടിയൂര്‍ യൂദാസ്ലീഹ പളളിയിലും സുരേഷ് ഗോപി എത്തിയത്. 250ാം സിനിമ ഒറ്റക്കൊമ്പന്റെ സംവിധായകന്‍ മാത്യൂസ് തോമസിനൊപ്പമാണ് പള്ളിയിലെത്തി മെഴുകുതിരി കത്തിച്ചത്.

ലേലം എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രം എന്റെ കുരിശ്പള്ളി മാതാവേ എന്ന് വിളിക്കുന്നുണ്ട്. ലേലം സിനിമയുടെ ചിത്രീകരണ ഘട്ടത്തിലും സുരേഷ് ഗോപി കുരിശുപള്ളിയില്‍ എത്താറുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പാലായിലെത്തുമ്പോഴെല്ലാം സുരേഷ് ഗോപി കുരിശ് പള്ളി സന്ദര്‍ശിക്കാറുണ്ട്.

സുരേഷ് ഗോപി കുറുവച്ചനായി എത്തുന്ന ഒറ്റക്കൊമ്പന്‍ ചിത്രീകരിക്കുന്നത് പാലായിലും പരിസരപ്രദേശങ്ങളിലുമാണ്. ഷിബിന്‍ ഫ്രാന്‍സിസാണ് തിരക്കഥ.

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ നൂറ് താരങ്ങളാണ് ഒറ്റക്കൊമ്പന്‍ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. 25 കോടി മുതല്‍ മുടക്കില്‍ ടോമിച്ചന്‍ മുളകുപ്പാടം ആണ് നിര്‍മ്മാണം. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ പൂര്‍ത്തിയാക്കിയാണ് സുരേഷ് ഗോപി ഒറ്റക്കൊമ്പനിലേക്ക് എത്തുന്നത്.

പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് സംഗീത സംവിധാനം. അര്‍ജുന്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള സിനിമകളുടെ സംഗീത സംവിധായകനാണ് ഹര്‍ഷവര്‍ധന്‍.പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ,ഡിസൈൻസ് ഗായത്രി അശോക്

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുരേഷ് ഗോപിയുടെ മാസ് പടം ചെയ്യണമെന്നത് അദ്ദേഹത്തിന്റെ അത്തരം സിനിമകള്‍ കണ്ട് തുടങ്ങിയ ആഗ്രഹമാണ്. കൊവിഡ് നിയന്ത്രണങ്ങളോടെ ചിത്രീകരിക്കാവുന്ന സിനിമയല്ല ഒറ്റക്കൊമ്പന്‍. അതുകൊണ്ട് തിരക്കിട്ട് ഷൂട്ടിലേക്ക് പോകില്ല. ഡിസംബറില്‍ തന്നെ ഷൂട്ടിംഗ് തുടങ്ങിയിരുന്നു. അന്ന് രജിസ്റ്റര്‍ ചെയ്ത പേരാണ് ഒറ്റക്കൊമ്പന്‍. തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ആലോചിക്കുന്നത്. വലിയ താരനിര ചിത്രത്തിലുണ്ടാകും.
ടോമിച്ചന്‍ മുളകുപ്പാടം
Summary

suresh gopi visit Pala Kurishu Palli (Pala Church Tower) ,pala jubilee church, Kizhathadiyoor church, suresh gopi's 250th film, 'SG250

കുറുവച്ചനാകും മുമ്പ് പാലാ കുരിശുപള്ളിയിലെത്തി സുരേഷ് ഗോപി
കുറുവച്ചനുണ്ട് കടുവാക്കുന്നേല്‍ ഇല്ല, സുരേഷ് ഗോപി മാസ് ചിത്രം കാലങ്ങളായുള്ള ആഗ്രഹം: 'ഒറ്റക്കൊമ്പനെ'ക്കുറിച്ച് ടോമിച്ചന്‍ മുളകുപ്പാടം

Related Stories

The Cue
www.thecue.in