പിന്തുടർന്ന് ചിത്രങ്ങൾ എടുക്കാൻ ശ്രമം, നിയമനടപടിക്കൊരുങ്ങി ദീപിക പദുക്കോൺ

പിന്തുടർന്ന് ചിത്രങ്ങൾ എടുക്കാൻ ശ്രമം, നിയമനടപടിക്കൊരുങ്ങി ദീപിക പദുക്കോൺ

കാറിനെ പിന്തുടർന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി ദീപികാ പദുക്കോൺ. പുതിയ ചിത്രത്തിലെ ചർച്ചയ്ക്ക് ശേഷം മുംബൈയിലെ ഘറിലെ ധർമ്മ പ്രൊഡക്ഷൻസ് ഓഫീസിൽ നിന്ന് മടങ്ങുമ്പോഴാണ് ഇവർ ക്യാമറയുമായി ദീപിക സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നെത്തിയത്. ഫോട്ടോ​ഗ്രാഫേഴ്സുമായി വാക്ക് തർക്കത്തിലായ താരം ഇവർക്കെതിരെ നിയമനടപടികളിലേയ്ക്ക് കടന്നതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

കാറിനെ പിന്തുടർന്നവരോട് ദീപികയ്ക്ക് ഒപ്പമുളള സുരക്ഷാജീവനക്കാരാണ് സംസാരിച്ചത്. എന്നാൽ ഇതു പിന്നീട് വാക്കുതര്‍ക്കത്തിലേയ്ക്ക് വഴിമാറിയതായാണ് റിപ്പോർട്ടുകൾ. ഇതോടെ കാറില്‍ നിന്ന് പുറത്തിറങ്ങിയ ദീപിക ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറയുകയായിരുന്നു.

പിന്തുടർന്ന് ചിത്രങ്ങൾ എടുക്കാൻ ശ്രമം, നിയമനടപടിക്കൊരുങ്ങി ദീപിക പദുക്കോൺ
ഋത്വിക് റോഷൻ ഹോളിവുഡിലേയ്ക്ക്, സെലക്ഷൻ നടന്നത് ഓഡിഷനിലൂടെ

സംവിധായകന്‍ ശകുന്‍ ബാത്രയുടെ പുതിയ ചിത്രത്തില്‍ ദീപികയും നടി അനന്യ പാണ്ഡെയും നടന്‍ സിദ്ധാന്ത് ചതുര്‍വേദിയുമാണ് ഒരുമിക്കുന്നത്. ചിത്രത്തിന്റെ ചര്‍ച്ചകള്‍ കഴിഞ്ഞ് പുറത്തു വന്ന ഉടൻ മാധ്യമങ്ങൾ താരങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതു കൂടാതെ വീണ്ടും പിന്തുടർന്നെത്തി ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ചതാണ് ദീപികയെ പ്രകോപിപ്പിച്ചത്. 'ഛപക്കാണ്' ദീപികയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. രണ്‍വീര്‍ സിംഗ് നായകനാകുന്ന 83 ആണ് റിലീസിനൊരുങ്ങുന്ന ചിത്രം.

Related Stories

The Cue
www.thecue.in