അപ്പാനി ശരത് പ്രധാനവേഷത്തിൽ, ആക്ഷൻ ത്രില്ലർ റോഡ് മൂവി 'രന്ധാര നഗര'; ഫസ്റ്റ്ലുക്ക്

അപ്പാനി ശരത് പ്രധാനവേഷത്തിൽ, ആക്ഷൻ ത്രില്ലർ റോഡ് മൂവി 'രന്ധാര നഗര'; ഫസ്റ്റ്ലുക്ക്

'അങ്കമാലി ഡയറീസി'ലൂടെ ശ്രദ്ധേയനായ അപ്പാനി ശരത് പ്രധാനവേഷത്തിലെത്തുന്ന 'രന്ധാര നഗര' ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. എം അബ്ദുൽ വദൂദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രമുഖ താരങ്ങളും സംവിധായകരും മറ്റു സാങ്കേതിക പ്രവർത്തകരും ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. സമകാലിക സംഭവങ്ങളെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ റോഡ് മൂവി ആയിരിക്കും 'രന്ധാര നഗര'.

രേണു സൗന്ദർ നായികയായെത്തുന്ന ചിത്രത്തിൽ അജയ് മാത്യൂസ്, വിഷ്ണു ശങ്കർ, ഷിയാസ് കരീം, ശരണ്യ, അഖില പുഷ്പാംഗദൻ, മോഹിയു ഖാൻ, വി. എസ് ഹൈദർ അലി, മൂൺസ്, മച്ചാൻ സലീം തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിതിൻ ബാസ്കർ, മുഹമ്മദ് തൽഹത് എന്നിവരുടേതാണ് കഥ. രാജേഷ് പീറ്ററാണ് ഛായാഗ്രഹണം. സംഗീതം - നൊബെർട്ട് അനീഷ് ആൻറോ, പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - മോഹിയു ഖാൻ, നിർമ്മാണം - ഫീനിക്സ് ഇൻകോപറേറ്റ്, ഷോകേസ് ഇന്റർനാഷണൽ.

അപ്പാനി ശരത് പ്രധാനവേഷത്തിൽ, ആക്ഷൻ ത്രില്ലർ റോഡ് മൂവി 'രന്ധാര നഗര'; ഫസ്റ്റ്ലുക്ക്
'ചെറിയ കാര്യങ്ങൾ ചെയ്യാനേ ബുദ്ധിമുട്ടുള്ളൂ, വലിയ കാര്യങ്ങൾ എളുപ്പമാണ്', ശഹീദിന് മമ്മൂട്ടിയുടെ ശബ്ദ സന്ദേശം

നവംബർ ഒന്നിന് കളമശ്ശേരി ഹോളി ഏയ്ഞ്ചൽസ് ഇൻസ്റ്റിറ്റ്യൂട്ടിൽ (സെന്റ് ജോൺ ഓഫ് ഗോഡ് ചർച്ച് ) നടക്കുന്ന പൂജാ കർമ്മത്തോടെ ചിത്രീകരണം തുടങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മെെസൂർ, ഗുണ്ടൽ പേട്ട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

Related Stories

The Cue
www.thecue.in