കലഹം തുടങ്ങി, നിവിൻ പോളിയുടെ 'കനകം കാമിനി കലഹം' എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു

കലഹം തുടങ്ങി, നിവിൻ പോളിയുടെ 'കനകം കാമിനി കലഹം' എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു

നിവിൻ പോളി നായകനും നിർമ്മാതാവുമാകുന്ന 'കനകം കാമിനി കലഹം' സിനിമയുടെ ചിത്രീകരണത്തിന് എറണാകുളത്ത് തുടക്കം. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും പ്രധാന വേഷത്തിലെത്തിയ 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്' ശേഷം രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി ആണ് നായിക.

പോളി ജൂനിയർ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നിവിൻ പോളി നിർമ്മിക്കുന്ന ഫാമിലി സറ്റയർ ആണ് ചിത്രം. വിനയ് ഫോർട്ട്‌, ജോയ് മാത്യു, ജാഫർ ഇടുക്കി, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ എന്നിവരും ചിത്രത്തിൽ അഭിനേതാക്കളാകുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ഛായാ​ഗ്രഹണം. സാനു ജോൺ വർ​ഗീസ് പ്രൊഡക്ഷൻ ഡിസൈൻ.

കലഹം തുടങ്ങി, നിവിൻ പോളിയുടെ 'കനകം കാമിനി കലഹം' എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു
'കനകം കാമിനി കലഹം', പ്രേക്ഷകര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി നിവിന്‍, സംവിധാനം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍

പിറന്നാള്‍ ദിനമായ ഒക്ടോബർ പതിനൊന്നിന് നിവിൻ പോളി തന്റെ ഓഫീഷ്യൽ ഫേയ്‌സ്ബുക്ക് പേജിലൂടെ ആയിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണമമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

No stories found.
The Cue
www.thecue.in