'നമ്മുടെ എമ്പുരാനെ പ്രത്യേകം നോക്കിക്കോണേ', പൃഥ്വിക്ക് ആശംസകളുമായി മോഹന്‍ലാല്‍; വീഡിയോ

'നമ്മുടെ എമ്പുരാനെ പ്രത്യേകം നോക്കിക്കോണേ', പൃഥ്വിക്ക് ആശംസകളുമായി മോഹന്‍ലാല്‍; വീഡിയോ

പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍. ആന്റണി പെരുമ്പാവൂരും രഞ്ജിത്തും അടക്കമുള്ളവര്‍ മോഹന്‍ലാലിന്റെ പേജില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ ആശംസയുമായി എത്തുന്നുണ്ട്.

ഇനിയും ഒരുമിച്ച് ഒരുപാട് സനിമകള്‍ ചെയ്യാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ പറഞ്ഞു. 'ഹാപ്പി ബര്‍ത്ത്‌ഡേ മോനേ.., ഒരുപാട് സന്തോഷം, ഒരുപാട് പ്രാര്‍ത്ഥന. വലിയ വലിയ സിനിമകള്‍ ചെയ്ത് ഏറ്റവും വലിയൊരാളാകാന്‍ ഈശ്വരന്‍ മോനെ സഹായിക്കട്ടെ. നമുക്ക് ഒന്നിച്ച് മുന്നോട്ട് നീങ്ങി വലിയ വലിയ സിനിമകള്‍ ചെയ്യാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു'.

'പ്രിയപ്പെട്ട രാജു നിനക്ക് ഒരു വയസ് കൂടി കുറഞ്ഞു എന്ന് അറിഞ്ഞു', എന്നാണ് ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ രഞ്ജിത് പറഞ്ഞത്.

എമ്പുരാനെ പ്രത്യേകം നോക്കണം എന്ന് എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ആന്റണിപെരുമ്പാവൂരിന്റെ ആശംസ, 'എല്ലാവിധ ആശംസകള്‍ നേരുന്നു, എല്ലാപ്രാര്‍ത്ഥനകളും ഉണ്ട്. എല്ലാ നല്ല ചിന്തകളും ഉണ്ടാകട്ടെ , എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. പിന്നെ നമ്മുടെ എമ്പുരാനെ ഒന്ന് പ്രത്യേകം നോക്കിക്കോണം. അതിന് വേണ്ടി എല്ലാ ആശംസകളും'.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജയറാം, സച്ചി എന്നിവര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ പൃഥ്വിരാജിനെ കുറിച്ച് പറയുന്നതും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഞ്ജു വാര്യര്‍, മുരളി ഗോപി, എം പത്മകുമാര്‍, വിജി തമ്പി, ജി മാര്‍ത്താണ്ഡന്‍, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ഇന്ദ്രന്‍സ്, നരേന്‍, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, ഷാജോണ്‍, ഹരീഷ് പേരടി തുടങ്ങിയ താരങ്ങളും പൃഥ്വിരാജിന് ആശംസകളുമായെത്തി.

Happy to share Birthday Video dedicated to Prithviraj Sukumaran by AKPFCWA and Poffactio. #HappyBirthdayPrithviraj

Posted by Mohanlal on Thursday, October 15, 2020

Related Stories

The Cue
www.thecue.in