ചെമ്പനും മംമ്തയും, സോഹന്‍ സീനുലാലിന്റെ 'അൺലോക്ക്'

ചെമ്പനും മംമ്തയും, സോഹന്‍ സീനുലാലിന്റെ 'അൺലോക്ക്'

നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'അണ്‍ലോക്ക്'ന്റെ ചിത്രീകരണം എറണാക്കുളത്ത് ആരംഭിച്ചു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.

ചെമ്പന്‍ വിനോദും മംമ്ത മോഹന്‍ദാസുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ് , ഷാജി നവോദയ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മോഷന്‍ പ്രൈം മൂവീസിന്റെ ബാനറില്‍ സജീഷ് മഞ്ചേരിയാണ് നിര്‍മ്മാണം. ഡേവിസണ്‍ സി ജെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.

Related Stories

The Cue
www.thecue.in