'ലാലേട്ടന്റെ എട്ട് മിസ്ഡ് കോളുകള്‍'; അത്ഭുതപ്പെടുത്തിയതെന്ന് സുരാജ് വെഞ്ഞാറമ്മൂട്

'ലാലേട്ടന്റെ എട്ട് മിസ്ഡ് കോളുകള്‍'; അത്ഭുതപ്പെടുത്തിയതെന്ന് സുരാജ് വെഞ്ഞാറമ്മൂട്

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമെന്ന് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. 'അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ നിരവധി പേര്‍ വിളിച്ചു. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരും വിളിച്ചിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് ലാലേട്ടന്‍ ഏഴെട്ട് തവണ വിളിച്ചു എന്നുള്ളതാണ്. ഒരുപാട് കോളുകല്‍ വന്നുകൊണ്ടിരുന്നത് കൊണ്ട് അതിനിടയില്‍ ലാലേട്ടന്റെ ഏഴെട്ട് മിസ്ഡ് കോളുകളാണ് വന്നത്. പിന്നീട് തിരിച്ചുവിളിക്കുകയായിരുന്നു', സുരാജ് പറഞ്ഞു.

'2019ല്‍ ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു. സിനിമകളെല്ലാം ആളുകള്‍ കണ്ടു. അതില്‍ സന്തോഷം, സംസ്ഥാന തലത്തില്‍ അംഗീകാരം കൂടി കിട്ടിയപ്പോള്‍ അതിലേറെ സന്തോഷം.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കുറേ ചിരിപ്പിച്ചു, കുറേ വെറുപ്പിച്ചു, നല്ല കഥാപാത്രങ്ങള്‍ കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെയും വികൃതിയിലെയും കഥാപാത്രങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും താരം പറഞ്ഞു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ കഥാപാത്രം അവസാന റൗണ്ടിലാണ് എന്നെ തേടിയെത്തിയത്', സുരാജ് പറഞ്ഞു. ജനഗണമന എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരമിപ്പോള്‍.

'ലാലേട്ടന്റെ എട്ട് മിസ്ഡ് കോളുകള്‍'; അത്ഭുതപ്പെടുത്തിയതെന്ന് സുരാജ് വെഞ്ഞാറമ്മൂട്
മനുഷ്യന്റെ ആദിമവും വന്യവുമായ പ്രാകൃത ചോദനകളുടെ അവതരണം, ജൂറി റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍

Related Stories

The Cue
www.thecue.in