പൃഥ്വിരാജും ഫഹദും ദുല്‍ഖറും എന്താണ് മാറിനില്‍ക്കുന്നത്?; പാര്‍വതിക്ക് ബിഗ് സല്യൂട്ടെന്ന് ആലപ്പി അഷ്‌റഫ്

പൃഥ്വിരാജും ഫഹദും ദുല്‍ഖറും എന്താണ് മാറിനില്‍ക്കുന്നത്?; പാര്‍വതിക്ക് ബിഗ് സല്യൂട്ടെന്ന് ആലപ്പി അഷ്‌റഫ്

നടി ഭാവനയെക്കുറിച്ച് A.M.M.A ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ പ്രതികരിക്കാത്തതെന്താണെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. പുതിയ തലമുറയിലെ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ എന്താണ് മാറിനില്‍ക്കുന്നത്. ഇവരൊക്കെ പ്രതികരിക്കേണ്ടതല്ലേയെന്നും റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ചയില്‍ ആലപ്പി അഷ്‌റഫ് ചോദിച്ചു.

തെറ്റുകള്‍ ചെയ്യുന്നവരല്ല ചൂണ്ടിക്കാണിക്കുന്നവരാണ് ഒറ്റപ്പെടുന്നത്. കുറ്റക്കാരെന്ന് പറയുന്നത് ആരും വിചാരിക്കാത്തവരാണ്. മലയാള സിനിമയിലെ ഉദയസൂര്യനാണ് പാര്‍വതിയെന്നും ആലപ്പി അഷ്‌റഫ് അഭിനന്ദിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭാവനയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഇടവേള ബാബു പരസ്യമായി മാപ്പ് പറയണം. രാജിവെച്ച് പുറത്ത് പോകണമെന്നും ആലപ്പി അഷ്‌റഫ് ആവശ്യപ്പെട്ടു. അമ്മയില്‍ അംഗമല്ലാത്തതിനാല്‍ ട്വന്റി ട്വന്റി മോഡല്‍ സിനിമയില്‍ ഭാവന ഉണ്ടാകില്ലെന്നായിരുന്നു ഇടവേള ബാബു പറഞ്ഞിരുന്നത്. മരിച്ചുപോയവരെ എങ്ങനെ തിരിച്ചു കൊണ്ടുവരുമെന്നും ബാബു ചോദിച്ചിരുന്നു. എന്നാല്‍ ട്വന്റി ട്വന്റിയിലെ ഭാവനയുടെ കഥാപാത്രം മരിച്ചിരുന്നില്ല. ഇടവേള ബാബുവിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് ഇന്നലെ സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു.

Related Stories

The Cue
www.thecue.in