നിവിന്‍ പോളിയും ലൊക്കേഷനിലേക്ക്, ക. കാ. ക ഫാമിലി സറ്റയര്‍

നിവിന്‍ പോളിയും ലൊക്കേഷനിലേക്ക്, ക. കാ. ക ഫാമിലി സറ്റയര്‍

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന കനകം കാമിനി കലഹം ഉടന്‍ ചിത്രീകരണം ആരംഭിക്കും. നിവിന്‍ പോളിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പോളി ജൂനിയര്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ നിവിന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പിറന്നാള്‍ ദിനമായ ഞായറാഴ്ച നിവിന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. സാധാരണക്കാരായ ആളുകളും അവരുടെ ജീവിതവും പറയുന്ന സിനിമയാണ് ക.കാ.ക എന്ന് സംവിധായകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

'രസകരമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡാര്‍ക്ക് ഹ്യൂമറും, ആക്ഷേപഹാസ്യവും ചേര്‍ന്ന ഫാമിലി സാറ്റയറാകും ചിത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന് അനുയോജ്യനായതുകൊണ്ടാണ് നിവിന്‍ പോളിയെ നായകനാക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല അദ്ദേഹം ഇത്തരത്തില്‍ ഒരു കഥാപാത്രം ചെയ്തിട്ട് കുറച്ച് കാലമായി', രതീഷ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിവിന്‍ പോളിയും ലൊക്കേഷനിലേക്ക്, ക. കാ. ക ഫാമിലി സറ്റയര്‍
'കനകം കാമിനി കലഹം', പ്രേക്ഷകര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി നിവിന്‍, സംവിധാനം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രീകരിക്കാവുന്ന സിനിമയാണ് ഇതെന്നും സംവിധായകന്‍. പരിമിത സ്ഥലങ്ങളില്‍ നിന്ന് കൊണ്ട് ചിത്രീകരിക്കാന്‍ സാധിക്കും. എല്ലാം ഉദ്ദേശിച്ചത് പോലെ നടന്നാല്‍, നിവിന്റെ അടുത്ത പ്രൊജക്ട് ആയിരിക്കും ഇത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ ഉള്‍പ്പടെ തീരുമാനിക്കുന്നുള്ളൂ എന്നും രതീഷ് പറഞ്ഞു. എറണാകുളത്തായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക.

No stories found.
The Cue
www.thecue.in