'ശേഷജീവിതം സൃഷ്ടാവിന്', ഇൻസ്റ്റ​ഗ്രാമിൽ നിന്നും ​ഗ്ലാമറസ് ചിത്രങ്ങൾ നീക്കം ചെയ്ത് സന ഖാൻ

'ശേഷജീവിതം സൃഷ്ടാവിന്', ഇൻസ്റ്റ​ഗ്രാമിൽ നിന്നും ​ഗ്ലാമറസ് ചിത്രങ്ങൾ നീക്കം ചെയ്ത് സന ഖാൻ

സമൂഹമാധ്യമങ്ങളിൽ നിന്നും പഴയ ​ചിത്രങ്ങൾ നീക്കം ചെയ്ത് ബോളിവുഡ് നടി സന ഖാൻ. സിനിമയും മോഡലിങും പൂർണമായും ഉപേക്ഷിക്കുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സന ഖാൻ തന്റെ ഇന്സ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നും പഴയ ​ഗ്ലാമറസ് ചിത്രങ്ങൾ നീക്കം ചെയ്തത്. മാനവികതയ്ക്ക് വേണ്ടിയും തന്റെ സൃഷ്ടാവിന് വേണ്ടിയും ശേഷജീവിതം മാറ്റിവെയ്ക്കുമെന്നും സന അറിയിച്ചു.

3.4 മില്യൺ ഫോളോവേഴ്സുളള സന ഖാന്റെ ഇന്സ്റ്റ​ഗ്രാമിൽ ഇപ്പോൾ വെറും 102 പോസ്റ്റുകൾ മാത്രമാണുളളത്. എല്ലാം ഇസ്ലാംമത വിശ്വാസപ്രകാരമുളള ഹിജാബ് ധരിച്ച ചിത്രങ്ങളാണ്. എന്റർടെയ്ൻമെന്റ് ഇന്റസ്ട്രിയിൽ നിന്നും പിന്മാറുന്നു എന്ന് അറിയിക്കുന്നതാണ് സനയുടെ അവസാന പോസ്റ്റ്. ഏത് നിമിഷവും നമ്മൾ മരണപ്പെട്ടേക്കാം എന്ന വസ്തുതയെ കുറിച്ച് ആളുകൾ എന്തുകൊണ്ട് ചിന്തിക്കുന്നില്ല. മരണശേഷം നമുക്ക് എന്ത് സംഭവിക്കുമെന്ന് ആർക്ക് മനസിലാക്കാനാകും. സിനിമയിൽ നിന്ന് കുറേ പണം നേടി, എന്ത് ​ഗുണം? ശരിക്കും അതാണോ ജീവിതം കൊണ്ട് അർത്ഥമാക്കുന്നത്? മരണാനന്തരജീവിതം സ്വസ്ഥമാക്കാൻ വേണ്ടിയാണ് നമ്മൾ ജീവിയ്ക്കേണ്ടതെന്ന് ഇസ്ലാമിൽ പറയുന്നുണ്ട്. മറ്റുളളവരെ സഹായിക്കണം, മാതാപിതാക്കളെ അനുസരിക്കണം. തിന്മകളിൽ നിന്നും മാറി നിന്ന് ഇനിയുളള കാലം സൃഷ്ടാവിന് വേണ്ടി ജീവിക്കനാണ് തന്റെ തീരുമാനമെന്നും സനയുടെ കുറിപ്പിൽ പറയുന്നു.

'ശേഷജീവിതം സൃഷ്ടാവിന്', ഇൻസ്റ്റ​ഗ്രാമിൽ നിന്നും ​ഗ്ലാമറസ് ചിത്രങ്ങൾ നീക്കം ചെയ്ത് സന ഖാൻ
തീയറ്റർ തുറക്കുമ്പോൾ സ്ക്രീനിലേക്ക് വീണ്ടും മോദിയുടെ ബയോപ്പിക്, 'പി.എം നരേന്ദ്രമോദി' റീറിലീസ്

ഇതുവരെ ഇന്റസ്ട്രിയിൽ തനിക്കൊപ്പം നിന്ന എല്ലാവർക്കും സന കുറിപ്പിലൂടെ നന്ദി അറിയിക്കുന്നുണ്ട്. തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്ന കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സനയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. ഇതുവരെ നിങ്ങൾ ചെയ്തിരുന്ന തിന്മകൾക്ക് ഇതൊരു പരിഹാരമാണെന്നും സർവശക്തനായ അല്ലാഹു നിങ്ങളോട് ക്ഷമിക്കുമെന്നും കമന്റുകളിൽ പറയുന്നു. ഹോട്ട്സ്റ്റാർ വെബ് സീരീസായ സ്‌പെഷ്യൽ ഒപിഎസിലാണ് സന അവസാനമായി അഭിനയിച്ചത്. ബിഗ് ബോസ് ആറിലെ മത്സരാർത്ഥി ആയിരുന്ന സന സൽമാൻ ഖാന്റെ 'ജയ് ഹോ' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്.

Related Stories

The Cue
www.thecue.in