'നമ്മളെ ഭരിക്കേണ്ടത് സ്വേച്ഛാധിപതിമാര്‍', എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് വിജയ് ദേവരകൊണ്ട

'നമ്മളെ ഭരിക്കേണ്ടത് സ്വേച്ഛാധിപതിമാര്‍', എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് വിജയ് ദേവരകൊണ്ട

രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് നടന്‍ വിജയ് ദേവരക്കൊണ്ട. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ വിവാദ പ്രസ്താവന. സ്വേച്ഛാധിപത്യഭരണമാണ് നമുക്ക് നല്ലതെന്നും വിജയ് അഭിമുഖത്തില്‍ പറയുന്നുണ്ട്. നടന്റെ രാഷ്ട്രീയപ്രവേശം സംബന്ധിച്ച ചോദ്യത്തിനായിരുന്നു മറുപടി.

നിലവിലെ തെരഞ്ഞെടുപ്പ് രീതിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കിയ നടന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് വേണ്ട ക്ഷമ തനിക്കില്ലെന്നും വ്യക്തമാക്കി. 'നിലവിലെ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് രീതിയിലുമൊന്നും ഒരു അര്‍ത്ഥവുമുണ്ടെന്ന് തോന്നുന്നില്ല. എല്ലാവരെയും വോട്ട് ചെയ്യാന്‍ പോലും അനുവദിക്കരുത് എന്നാണ് എന്റെ പക്ഷം.

ഉദാഹരണത്തിന് മുംബൈയിലേക്ക് ഒരു വിമാനം പോകുന്നു. അതിലെ യാത്രക്കാരായ 300 പേരും ചേര്‍ന്നല്ലല്ലോ ആരാണ് ആ വിമാനം പറത്തേണ്ടതെന്ന് തീരുമാനിക്കുക. ഏത് എയര്‍ലൈന്‍ കമ്പനിയുടേതാണോ വിമാനം അവരാണ് പൈലറ്റിനെ തീരുമാനിക്കുക. ഇക്കാര്യങ്ങള്‍ കാര്യക്ഷമമായി ചെയ്യുന്ന എയര്‍ലൈന്‍സ് പോലുള്ള ഏജന്‍സികളെ നമ്മള്‍ ആ ചുമതല ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്.

പണവും വില കുറഞ്ഞ മദ്യവുമൊത്തെ കൊടുത്താണ് ഇവിടെ ആളുകളുടെ വോട്ട് പിടിക്കുന്നത്. ധനികരായ ആളുകളെ മാത്രം വോട്ട് ചെയ്യാന്‍ അനുവദിക്കണം എന്നല്ല ഞാന്‍ പറയുന്നത്. വിദ്യാഭ്യാസമുള്ള, പണത്തില്‍ വീഴാത്ത മധ്യവര്‍ഗത്തെയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, എന്തിനാണെന്നും ആര്‍ക്കാണെന്നും വോട്ട് ചെയ്യുന്നതെന്നു പോലും അറിയാത്ത ആള്‍ക്കാരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന്', വിജയ് പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വേച്ഛാധിപത്യത്തിന് മാത്രമേ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കൂ എന്നും രാഷ്ട്രീയത്തില്‍ വരികയാണെങ്കില്‍ നല്ലൊരു സ്വേച്ഛാധിപതിയാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പുറയുന്നുണ്ട്. ഫിലിം കമ്പാനിയന് വേണ്ടി ഭരദ്വാജ് രംഗനും അനുപമ ചോപ്രയുടെ ചേര്‍ന്നാണ് അഭിമുഖം നടത്തിയത്. ഒരു മാസം മുമ്പ് പുറത്തിറക്കിയ അഭിമുഖത്തിന്റെ കട്ട് ചെയ്ത ഭാഗങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുകയായിരുന്നു.

Related Stories

The Cue
www.thecue.in