മോസ്‌കോ ഫെസ്റ്റിവലില്‍ ബ്രിക്‌സ് വിഭാഗത്തില്‍ മികച്ച നടിയായി കനി കുസൃതി, 'ബിരിയാണി'യിലൂടെ വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം
മോസ്‌കോ ഫെസ്റ്റിവലില്‍ ബ്രിക്‌സ് വിഭാഗത്തില്‍ മികച്ച നടിയായി കനി കുസൃതി, 'ബിരിയാണി'യിലൂടെ വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം

'ബിരിയാണി' എന്ന ചിത്രത്തിലെ പ്രകടനത്തിന് കനി കുസൃതിക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്‌ക്കാരം. 42-മത് മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്‌സ് മത്സര വിഭാഗത്തില്‍ മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടു. 1935 -ല്‍ തുടങ്ങിയതും, ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്നുമായ മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ഒരു മലയാള സിനിമയ്ക്ക് ആദ്യമായാണ് അവാര്‍ഡ് ലഭിക്കുന്നത്. നേരത്തേ സ്‌പെയിന്‍ ഇമാജിന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ കനി കുസൃതിക്ക് രണ്ടാമത്തെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.ബ്രിക്‌സ് വിഭാഗത്തില്‍ മത്സരിച്ച രണ്ട് ഇന്ത്യന്‍ സിനിമകളില്‍ ഒന്നായിരുന്നു ബിരിയാണി. മികച്ച നടന്‍, നടി, സിനിമ, സംവിധാനം, ജൂറി പ്രൈസ് എന്നീ അവാര്‍ഡുകളാണ് ജൂറി പ്രഖ്യാപിച്ചത്.

മോസ്‌കോ ഫെസ്റ്റിവലില്‍ ബ്രിക്‌സ് വിഭാഗത്തില്‍ മികച്ച നടിയായി കനി കുസൃതി, 'ബിരിയാണി'യിലൂടെ വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം
‘ബിരിയാണി’ക്ക് ബാംഗ്ലൂര്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം

റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറായി പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാര്‍ഡ് നേടിയിരുന്നു. ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാര്‍ഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജന്‍ പുരസ്‌ക്കാരം എന്നിവയും നേടിയിട്ടുണ്ട്. അമേരിക്ക,ഫ്രാന്‍സ്, ജര്‍മ്മനി, നേപ്പാള്‍ തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പ്രശസ്ത റഷ്യന്‍ എഴുത്തുക്കാരനും, ക്യാമറമാനും, സംവിധായകനുമായ സെര്‍ജീ മോക്രിറ്റ്‌സ്‌കൈ ജൂറി ചെയര്‍മാനും, ബ്രസീലില്‍ നിന്നുള്ള ജന്ന ടോള്‍സ്റ്റികോവ, ഇന്ത്യക്കാരി മഹിമ സികന്ദ് ചൈനയില്‍ നിന്നുള്ള ഴാങ് ജിന്‍ക്‌ജെന്‍ങ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മുഡെമേലി ആറോണ്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായ സംഭവങ്ങളുണ്ടാവുകയും നാട് വിടേണ്ടി വരികയും, തുടര്‍ന്നുള്ള യാത്രയുമാണ് പ്രമേയം. കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും, അഭിനയിക്കുന്നു.കൂടാതെ സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു.യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും സജിന്‍ ബാബുവും, ക്യാമറ കാര്‍ത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആര്‍ട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിര്‍വഹിക്കുന്നു.

Related Stories

The Cue
www.thecue.in