വീണ്ടുമൊരു 'ട്വന്റി 20' അണിയറയില്‍? വാര്‍ത്ത തെറ്റെന്ന് ടികെ രാജീവ് കുമാര്‍

വീണ്ടുമൊരു 'ട്വന്റി 20' അണിയറയില്‍? വാര്‍ത്ത തെറ്റെന്ന് ടികെ രാജീവ് കുമാര്‍

'ട്വന്റി ട്വന്റി'ക്ക് ശേഷം താരസംഘടനയായ അമ്മയ്ക്ക് വേണ്ടി മുന്‍നിരതാരങ്ങള്‍ ഒന്നിക്കുന്ന സിനിമ വരുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. സംവിധായകന്‍ ടികെ രാജീവ് കുമാര്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും സിനിമ ചെയ്യുന്നതിനെ കുറിച്ചുളള ചെറിയ ചര്‍ച്ച സംഘടനയ്ക്കുളളില്‍ നടന്നിട്ടുണ്ട് എന്നല്ലാതെ മറ്റൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് രാജീവ് കുമാര്‍ 'ദ ക്യു'വിനോട് പ്രതികരിച്ചു.

2008ല്‍ പുറത്തിറങ്ങിയ ട്വന്‍റി ട്വന്‍റി നിര്‍മ്മിച്ചത് നടന്‍ ദിലീപായിരുന്നു. എന്നാല്‍ ഇത്തവണ അമ്മ സംഘടന ആയിരിക്കും സിനിമ നിര്‍മ്മിക്കുന്നതെന്നാണ് വാർത്തകളിൽ പറയുന്നത്. ചിത്രത്തിലെ അഭിനേതാക്കൾ ആരും യാതൊരു പ്രതിഫലവും വാങ്ങാതെ ആയിരിക്കും സിനിമ ചെയ്യുന്നതെന്നും പ്രചരിക്കുന്നുണ്ട്.

വീണ്ടുമൊരു 'ട്വന്റി 20' അണിയറയില്‍? വാര്‍ത്ത തെറ്റെന്ന് ടികെ രാജീവ് കുമാര്‍
പ്രതിഫലത്തർക്കം സംഘടന പരിഹരിച്ചെന്ന് നിർമ്മാതാവ്, കരാർ വ്യാജമെങ്കിൽ വിഷയത്തിൽ ഇടപെടില്ലെന്ന് പ്രൊ‍ഡ്യൂസേഴ്സ് അസോസിയേഷൻ

ചിത്രം അടുത്ത വര്‍ഷം തന്നെ റിലീസിനെത്തുമെന്നാണ് റപ്പോർട്ടുകളിൽ ഉണ്ടായിരുന്നത്. എന്നാൽ വാർത്തകളിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് തനിക്ക് യാതൊരു അറിവും ഇല്ലെന്നും വെറും റൂമറായി മാത്രം കാണ്ടാൽ മതിയെന്നും സംവിധായകൻ പറയുന്നു.

Related Stories

The Cue
www.thecue.in