പ്രതിഫലത്തർക്കം സംഘടന പരിഹരിച്ചെന്ന് നിർമ്മാതാവ്, കരാർ വ്യാജമെങ്കിൽ വിഷയത്തിൽ ഇടപെടില്ലെന്ന് പ്രൊ‍ഡ്യൂസേഴ്സ് അസോസിയേഷൻ

പ്രതിഫലത്തർക്കം സംഘടന പരിഹരിച്ചെന്ന് നിർമ്മാതാവ്, കരാർ വ്യാജമെങ്കിൽ വിഷയത്തിൽ ഇടപെടില്ലെന്ന് പ്രൊ‍ഡ്യൂസേഴ്സ് അസോസിയേഷൻ

ബൈജുവുമായുളള പ്രതിഫലത്തർക്കത്തിൽ സംഘടന ഇടപെട്ട് ഒത്തുതീർപ്പാക്കിയെന്ന് നിർമ്മാതാവ് അബ്രഹാം മാത്യു ദ ക്യു'വിനോട്. എന്നാൽ 8 ലക്ഷം രൂപ പ്രതിഫലമായി രേഖപ്പെടുത്തിയ കരാർ വ്യാജമെങ്കിൽ നിർമ്മാതാവ് സംഘടനയെ കബളിപ്പിച്ചതായി കണക്കാക്കേണ്ടി വരുമെന്നും വിഷയത്തിൽ സംഘടന ഇടപെടില്ലെന്നുമായിരുന്നു സിയാദ് കോക്കറിന്റെ പ്രതികരണം. നടന്‍ ബൈജുവിന് 20 ലക്ഷത്തിന്റെ മൂല്യമുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടത് നിര്‍മ്മാതാക്കളാണ്. എഗ്രിമെന്റ് വ്യാജമെങ്കിൽ പുതിയ ചിത്രങ്ങള്‍ക്ക് അംഗീകാരം നല്‍കില്ലെന്നും സിയാദ് റിപ്പോർട്ടർ ലൈവിനോട് പ്രതികരിച്ചു. പ്രതിഫലത്തർക്കം പരിശോധിക്കാന്‍ നിർമ്മാതാക്കളുടെ സംഘടന ചുമതലപ്പെടുത്തിയ ഉപസമിതിയുടെ അദ്ധ്യക്ഷനാണ് സിയാദ് കോക്കര്‍.

പ്രതിഫലത്തർക്കം സംഘടന പരിഹരിച്ചെന്ന് നിർമ്മാതാവ്, കരാർ വ്യാജമെങ്കിൽ വിഷയത്തിൽ ഇടപെടില്ലെന്ന് പ്രൊ‍ഡ്യൂസേഴ്സ് അസോസിയേഷൻ
'20 ലക്ഷമാണ് ഞാന്‍ ഒപ്പിട്ട കരാറിലെ പ്രതിഫലം, 8 ലക്ഷത്തിന്റെ കരാര്‍ ഉണ്ടെങ്കില്‍ കാണിക്കട്ടെ', ബൈജു സന്തോഷ് ദ ക്യു'വിനോട്

പ്രതിഫലം 20 ലക്ഷമാണെന്നും കുറക്കാൻ തയ്യാറല്ലെന്നും ബൈജു സന്തോഷ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എട്ട് ലക്ഷത്തിന്റേതാണ് കരാറെന്ന നിർമ്മാതാവിന്റെ വാദം വ്യാജമാണെന്നും ബൈജു പറഞ്ഞിരുന്നു. അത്തരമൊരു കരാര്‍ കയ്യിലുണ്ടെങ്കില്‍ നിര്‍മ്മാതാവ് അത് തന്നെ കാണിക്കട്ടെ, കാണിച്ചാല്‍ അദ്ദേഹം പറയുന്ന എന്ത് വ്യവസ്ഥയ്ക്കും താന്‍ തയ്യാറാണെന്നും ആയിരുന്നു ബൈജുവിന്റെ പ്രതികരണം.

അനൂപ് മേനോന്‍ നായകനായ 'മരട് 357' എന്ന സിനിമയുടെ നിര്‍മ്മാതാവായ അബ്രഹാം മാത്യുവാണ് ബൈജു സന്തോഷിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വഴി പരാതി നല്‍കിയത്. ബൈജു ചിത്രത്തിന്റെ ഡബ്ബിംഗിന് എത്തുന്നില്ലെന്നും പരാതിയിലുണ്ടായിരുന്നു. എന്നാൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കരാർ തുകയിൽ നിന്ന് 5 ലക്ഷം കുറയ്ക്കാൻ താൻ തയ്യാറായിരുന്നു എന്നും 15 ലക്ഷമാണ് നിർമ്മാതാവിൽ നിന്ന് ആവശ്യപ്പെടുന്ന പ്രതിഫലമെന്നും ബൈജു പറഞ്ഞു.

Related Stories

The Cue
www.thecue.in