'പീക്കി ബ്ലൈൻഡേഴ്‌സിൽ മിസ്റ്റർ ബീൻ ഹിറ്റ്ലറാകുന്നു', പ്രചരണം വ്യാജം

'പീക്കി ബ്ലൈൻഡേഴ്‌സിൽ മിസ്റ്റർ ബീൻ ഹിറ്റ്ലറാകുന്നു', പ്രചരണം വ്യാജം

പീക്കി ബ്ലൈൻഡേഴ്‌സിന്റെ ആറാം സീസണിൽ നടൻ റോവൻ അറ്റ്കിൻസൺ ഹിറ്റ്ലറായി വേഷമിടുന്നു എന്ന പ്രചരണം വ്യാജം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലെ ട്രെന്റിങ് തലക്കെട്ടുകളിലൊന്നായിരുന്നു മിസ്റ്റർ ബീൻ ഹിറ്റ്ലറാകുന്നു എന്നത്. എന്നാൽ പ്രചരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പീക്കി ബ്ലൈൻഡേഴ്‌സ് നിർമ്മാതാക്കൾ. നെറ്റ്ഫ്ലിക്സ് ഡയറീസ് എന്ന ട്വിറ്റർ പേജിലൂടെ ആയിരുന്നു റോവൻ അറ്റ്കിൻസൺ ഹിറ്റ്ലറുടെ വേഷം ചെയ്യുന്നു എന്ന വ്യാജവാർത്ത പ്രചരിച്ചത്.

'പീക്കി ബ്ലൈൻഡേഴ്‌സിൽ മിസ്റ്റർ ബീൻ ഹിറ്റ്ലറാകുന്നു', പ്രചരണം വ്യാജം
സ്‌റ്റൈലിഷ് മാസ് പീക്കി ബ്ലൈന്‍ഡേഴ്‌സ് | Peaky Blinders | Binge Watch | The Cue

വാർത്ത വൈറൽ ആയപ്പോൾ ആകാംഷയോടെ മിസ്റ്റർ ബീൻ ആരാധകരും രം​ഗത്തെത്തിയതിനെ തുടർന്ന് സംഭവം വ്യാജമാണെന്ന് അണിയറപ്രവർത്തകർ metro.co.uk യോട് പ്രതികരിച്ചു.

പീക്കി ബ്ലൈൻഡേഴ്‌സിലെ അഭിനേതാക്കളും കഥാപാത്രങ്ങളും

സിലിയൻ മർഫി - തോമസ് ഷെൽബി

സാം നീൽ- ചീഫ് ഇൻസ്പെക്ടർ, മേജർ ചെസ്റ്റർ ക്യാമ്പ്‌ബെൽ

ഹെലൻ മക്രോറി- എലിസബത്ത് ഗ്രേ

പോൾ ആൻഡേഴ്സൺ - ജൂനിയർ ആർതർ ഷെൽബി

അന്നബെൽ വാലിസ് - ഗ്രേസ് ഷെൽബി

ഇഡ്ഡോ ഗോൾഡ്ബെർഗ് - ഫ്രെഡി തോൺ

സോഫി റണ്ടിൽ - അഡാ തോൺ

ടോം ഹാർഡി - ആൽഫ്രഡ് സോളമൻ

ഫിൻ കോൾ - മൈക്കൽ ഗ്രേ

നതാഷ ഓ കീഫ് - ലിസി സ്റ്റാർക്ക്

Related Stories

The Cue
www.thecue.in