'ഇങ്ങനെ ആയിരുന്നു ചീരു നീ എന്നോടൊപ്പം ഉണ്ടാകേണ്ടിയിരുന്നത്', ചീരുവിനൊപ്പമുളള ചിത്രത്തിന് മേഘ്നയുടെ അടിക്കുറിപ്പ്

'ഇങ്ങനെ ആയിരുന്നു ചീരു നീ എന്നോടൊപ്പം ഉണ്ടാകേണ്ടിയിരുന്നത്', ചീരുവിനൊപ്പമുളള ചിത്രത്തിന് മേഘ്നയുടെ അടിക്കുറിപ്പ്

നടി മേഘ്ന രാജിന്റെ സീമന്ത ചടങ്ങുകളിൽ ഒപ്പം ചീരുവുമുണ്ട്. ചടങ്ങിന്റെ വീഡിയോ ദ‍ൃശ്യങ്ങളിൽ മേഘ്നയ്ക്ക് അരികിലായി ചിരഞ്ജീവി സർജയുടെ വലിയ കട്ടൗട്ട് കാണാം. രണ്ടാം വിവാഹ വാര്‍ഷികത്തിന് പിന്നാലെ ആയിരുന്നു മേഘ്ന ഗര്‍ഭിണിയാണെന്ന വിവരം ഇരുവരും ചേർന്ന് പുറത്തുവിട്ടത്. കുഞ്ഞിന്റെ വരവിനായി കാത്തിരിക്കെയാണ് അപ്രതീക്ഷിതമായി സംഭവിച്ച ചീരുവിന്റെ മരണം.

JINEESH

എനിക്ക് പ്രിയപ്പെട്ട രണ്ടുപേർ, ഇങ്ങനെ ആയിരുന്നു ചീരു നീ എന്നോടൊപ്പം ഉണ്ടാകേണ്ടിയിരുന്നത്, കട്ടൗട്ടിനൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചുകൊണ്ട് മേഘ്ന കുറിച്ചു. ചിരഞ്ജീവി മരിക്കുമ്പോൾ മേഘ്ന മൂന്നു മാസം ഗർഭിണിയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ 2018ലായിരുന്നു ഇരുവരുടേയും വിവാഹം.

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ജയനഗര്‍ സാഗര്‍ ആശുപത്രിയില്‍ വെച്ച് ജൂൺ 7നായിരുന്നു ചിരഞ്ജീവി മരണപ്പെട്ടത്. 2009ല്‍ 'വായുപുത്ര' എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സര്‍ജയുടെ തുടക്കം. 'ശിവാര്‍ജുന'യാണ് അവസാനത്തെ ചിത്രം. നാല് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനിരിക്കെ ആയിരുന്നു അന്ത്യം.

Related Stories

The Cue
www.thecue.in