കവി റഫീക്ക് അഹമ്മദ് ഇനി തിരക്കഥാകൃത്ത്, ആദ്യ ചിത്രം ബോളിവുഡിൽ

കവി റഫീക്ക് അഹമ്മദ് ഇനി തിരക്കഥാകൃത്ത്, ആദ്യ ചിത്രം ബോളിവുഡിൽ

കവിയും നോവലിസ്റ്റും ചലച്ചിത്രഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് തിരക്കഥാകൃത്താകുന്നു. ഗിന്നസ് റെക്കോഡ്‌ ജേതാവായ വിജീഷ് മണി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ ആദ്യ തിരക്കഥ ഒരുങ്ങുന്നത്. വ്യാഴാഴ്ച ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് സിനിമയുടെ കഥ സംവിധായകൻ തിരക്കഥാകൃത്തിന് കൈമാറി.

സിനിമയ്ക്ക് പ്രണയ കാവ്യഭംഗിയുണ്ടാകണം എന്ന ആ​ഗ്രഹത്തോടെയാണ് റഫീഖ് അഹമ്മദിനെ തിരക്കഥ ഏൽപ്പിച്ചതെന്ന് സംവിധായകൻ വിജീഷ് മണി പറഞ്ഞു. ക്ഷേത്രനടയിൽ വെച്ചുതന്നെ റഫീഖ് അഹമ്മദ് സിനിമയുടെ ആദ്യരംഗം എഴുതി. ആദ്യ തിരക്കഥ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്, പ്രണയത്തിന്റെ മഹനീയ സങ്കൽപമാണ് ശ്രീകൃഷ്ണൻ, അതിനാലാണ് കണ്ണന്റെ സാന്നിധ്യത്തിൽ തന്നെ തുടക്കം കുറിക്കുന്നതെന്നും റഫീക്ക് അഹമ്മദ് പറഞ്ഞു.

കവി റഫീക്ക് അഹമ്മദ് ഇനി തിരക്കഥാകൃത്ത്, ആദ്യ ചിത്രം ബോളിവുഡിൽ
വിനയന്റെ സ്വപ്നസിനിമ പ്രഖ്യാപിച്ച് മമ്മൂട്ടിയും മോഹൻലാലും, നങ്ങേലിയും കൊച്ചുണ്ണിയും വേലായുധപ്പണിക്കരും

ന്യൂഡൽഹി പശ്ചാത്തലമാകുന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്. ബോളിവുഡിലെ ഹിറ്റ് സംവിധായക കൂട്ടുകെട്ടായ അബ്ബാസ്-മസ്താൻ ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാകുന്നു. അബ്ബാസിന്റെ മകൻ മുസ്തഫയാണ് നായകൻ. നായിക മലയാളത്തിൽ നിന്നാകും. മലയാളത്തിലാണ് തിരക്കഥ എഴുതുന്നത്. ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തതിന് ശേഷമാണ് സംഭാഷണങ്ങൾ രചിക്കുക. നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് ന്യൂഡൽഹിയും വയനാടുമാണ് പ്രധാന ലൊക്കേഷനുകൾ. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിന് എത്തുക.

Related Stories

No stories found.
logo
The Cue
www.thecue.in