ബോളിവുഡിലെ ഒടിടി ദീപാവലി, റെക്കോര്‍ഡ് തുകക്ക് വാങ്ങിയ ലക്ഷ്മി ബോംബ് നവംബര്‍ 9ന്
Film News

ബോളിവുഡിലെ ഒടിടി ദീപാവലി, റെക്കോര്‍ഡ് തുകക്ക് വാങ്ങിയ ലക്ഷ്മി ബോംബ് നവംബര്‍ 9ന്

By THE CUE

Published on :

സുശാന്ത് സിങ് രാജ്പുതിന്റെ അവസാന ചിത്രമായ ദില്‍ ബേചാരെ, സഞ്ജയ് ദത്തിന്റെ സഡക് 2 എന്നീ സിനിമകള്‍ക്ക് ശേഷം അക്ഷയ്കുമാറിന്റെ ലക്ഷ്മി ബോംബ് ഒടിടി പ്രിമിയറുമായി ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍. നവംബര്‍ 9നാണ് റിലീസ്. തമിഴില്‍ രാഘവലോറന്‍സ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വന്‍വിജയം നേടിയ 'കാഞ്ചന' യുടെ ഹിന്ദി റീമേക്കാണ് 'ലക്ഷ്മി ബോംബ് '. അക്ഷയ് കുമാറിനെ നായകനാക്കി രാഘവാ ലോറന്‍സ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിട്ടുള്ളത് . കിയാര അദ്വാനിയാണ് നായിക. തുഷാര്‍ കപൂര്‍ , മുസ്ഖാന്‍ ഖുബ്ചന്ദാനി, എന്നിവരാണ് .

ഗുലാബോ സിതാബോ എന്ന അമിതാബ് ബച്ചന്‍-ആയുഷ്മാന്‍ ഖുരാന ചിത്രമാണ് കൊവിഡ് ലോക്ക് ഡൗണില്‍ ബോളിവുഡില്‍ നിന്ന് ഡിജിറ്റല്‍ റിലീസായി ആദ്യമെത്തിയത്. ലക്ഷ്മി ബോംബ് ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ 125 കോടിക്കാണ് സ്വന്തമാക്കിയതെന്ന് ബോളിവുഡ് മാധ്യമം പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു

ബോളിവുഡില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന താരങ്ങളാണ് സല്‍മാന്‍ ഖാനും അക്ഷയ്കുമാറും. സല്‍മാന്‍ ഖാന്‍ ചിത്രം രാധേ'യും അക്ഷയ്കുമാറിന്റെ ലക്ഷ്മി ബോംബും ഈദ് റിലീസായി പ്ലാന്‍ ചെയ്തതായിരുന്നു.

രാഘവ ലോറന്‍സ് സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം ലക്ഷ്മി ബോംബ് അക്ഷയ്കുമാര്‍ ഓണ്‍ലൈന്‍ റിലീസിനായി തീരുമാനിച്ചത് ബോളിവുഡിനെ അമ്പരപ്പിച്ചിരുന്നു. ഫോക്‌സ്റ്റാറിനൊപ്പം സഹകരിച്ച് അക്ഷയ്കുമാറും തുഷാര്‍ കപൂറുമാണ് ലക്ഷ്മി ബോംബ് നിര്‍മ്മിച്ചിരിക്കുന്നത്.

The Cue
www.thecue.in