നികുതിവെട്ടിച്ചെന്ന് ഇന്‍കം ടാക്‌സ് വിഭാഗം ; എ.ആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതി നോട്ടീസ്

നികുതിവെട്ടിച്ചെന്ന് ഇന്‍കം ടാക്‌സ് വിഭാഗം ; എ.ആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതി നോട്ടീസ്

നികുതിവെട്ടിപ്പ് നടത്തിയെന്ന ഇന്‍കം ടാക്‌സ് വിഭാഗത്തിന്റെ അപ്പീലില്‍ സംഗീതജ്ഞന്‍ എആര്‍ റഹ്മാന് നോട്ടീസയച്ച് മദ്രാസ് ഹൈക്കോടതി. നികുതിയൊഴിവാക്കുന്നതിനായി തന്റെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് എആര്‍ റഹ്മാന്‍, പ്രതിഫലമായി ലഭിച്ച 3.47 കോടി രൂപ വകമാറ്റിയെന്നാണ് ആരോപണം. 2011-12 സാമ്പത്തികവര്‍ഷം യു.കെ ആസ്ഥാനമായ ലിബ്ര മൊബൈല്‍സിനുവേണ്ടി റിംഗ്‌ടോണുകള്‍ ഒരുക്കിയതിന് ലഭിച്ച പ്രതിഫലം, കമ്പനിയെക്കൊണ്ട് തന്റെ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് അയപ്പിച്ചെന്ന് ആദായനികുതി വിഭാഗം സീനിയര്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ടിആര്‍ സെന്തില്‍ പറഞ്ഞു. .

മൂന്ന് വര്‍ഷത്തേക്കുള്ള കരാറില്‍ നിന്നുള്ള പണത്തില്‍ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് വാദം. ഇതുസംബന്ധിച്ച 2015 ല്‍ എടുത്ത കേസിലാണ് നോട്ടീസ് വിഖ്യാത സംഗീതജ്ഞന് നോട്ടീസ് അയച്ചിരിക്കുന്നത്. ടിഎസ് ശിവജ്ഞാനം വി ഭാവാനി സുബ്ബരായന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. അതേസമയം നേരത്തേ റഹ്മാന്‍ 6.79 കോടി പിഴ അടയ്ക്കണമെന്ന ജിഎസ്ടി കമ്മീഷണറുടെ ഉത്തരവ് ഫെബ്രുവരിയില്‍ മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

സിനിമകള്‍ക്കും അല്ലാതെയുമായി ഈണമിടുന്നതിന് റഹ്മാന്‍ വന്‍തുക റോയല്‍റ്റി ഈടാക്കുന്നുണ്ട്, കൗണ്‍സിലിനെ സബംന്ധിച്ച് അത് നികുതി അടയ്‌ക്കേണ്ട ഇനമാണ്. അതില്‍ അദ്ദേഹം വീഴ്ച വരുത്തരുതെന്നും അത് കുറ്റകരമാണെന്നും അതിനാലാണ് പിഴ ചുമത്തേണ്ടി വന്നതെന്നുമായിരുന്നു ജിഎസ്ടി വിഭാഗത്തിന്റെ നിലപാട്.

Related Stories

No stories found.
logo
The Cue
www.thecue.in