പ്രേമം അഞ്ചാം വര്‍ഷത്തില്‍ അല്‍ഫോണ്‍സ് പുത്രന്റെ 'പാട്ട്', നായകന്‍ ഫഹദ് ഫാസില്‍
Film News

പ്രേമം അഞ്ചാം വര്‍ഷത്തില്‍ അല്‍ഫോണ്‍സ് പുത്രന്റെ 'പാട്ട്', നായകന്‍ ഫഹദ് ഫാസില്‍

THE CUE

THE CUE

മലയാളത്തില്‍ ട്രെന്‍ഡ് സെറ്ററായി മാറിയ പ്രേമം പുറത്തിറങ്ങി അഞ്ചാം വര്‍ഷത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് അല്‍ഫോണ്‍സ് പുത്രന്‍. പാട്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഫഹദ് ഫാസില്‍ ആണ് നായകന്‍. സംഗീതത്തിന് പ്രാധാന്യമുള്ള ഈ സിനിമക്ക് വേണ്ടി അല്‍ഫോണ്‍സ് മ്യൂസിക് പഠനത്തിലായിരുന്നു. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് സംഗീത സംവിധാനം. സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് നിര്‍മ്മാണം.

അല്‍ഫോണ്‍സ് പുത്രന്‍ സിനിമയെക്കുറിച്ച്

എന്റെ അടുത്ത സിനിമയുടെ പേര്‌ “പാട്ട്” എന്നാണ് । ഫഹദ് ഫാസിൽ ആണ് നായകൻ । സിനിമ നിർമ്മിക്കുന്നത് UGM Entertainments ( സക്കറിയ തോമസ് & ആൽവിൻ ആന്റണി ) । മലയാള സിനിമയാണ്। ഈ പ്രാവശ്യത്തേക്കു സംഗീത സംവിധായകനും ഞാനായിരിക്കും। അഭിനയിക്കുന്നവരെയും പിന്നണിയിൽ പ്രവൃത്തിക്കുന്നവരെ കുറിച്ചും അപ്ഡേറ്റ് ചെയ്യുന്നതാണ് ।

പൂര്‍ണമായും മ്യൂസിക്കിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് മനസിലെന്ന് ദ ക്യു അഭിമുഖത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിരുന്നു. അല്‍ഫോണ്‍സ് പുത്രനും ഫഹദ് ഫാസിലും കൈകോര്‍ക്കുന്ന ആദ്യ സിനിമ കൂടിയാണ് ഇത്.

The Cue
www.thecue.in