'പേരിന് പിന്നിലെ കഥ സസ്പന്‍സ്'; 'കടവുള്‍ സകായം നടന സഭ'യെക്കുറിച്ച് സംവിധായകന്‍

'പേരിന് പിന്നിലെ കഥ സസ്പന്‍സ്';  'കടവുള്‍ സകായം നടന സഭ'യെക്കുറിച്ച് സംവിധായകന്‍

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് 'കടവുള്‍ സകായം നടന സഭ'. ടെെറ്റില്‍ പോസ്റ്റർ വന്നതുമുതൽ ചിത്രത്തിന്റെ പേര് ശ്രദ്ധ നേടുകയാണ്. സത്യനേശൻ നാടാര്‍ എന്ന കേന്ദ്ര കഥാപാത്രമായാണ് ചിത്രത്തിൽ ധ്യാന്‍ എത്തുക. ധ്യാൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യാസമായി വേറൊരു ​ഗെറ്റപ്പിലാവും വരുന്നതെന്ന് സംവിധായകൻ ജിത്തു പറയുന്നു. പേരിന് പിന്നിലെ കാര്യം സസ്പൻസാണ്. അതു പറഞ്ഞാൽ കഥയുടെ ത്രില്ല് പോകുമെന്നും ജിത്തു 'ദ ക്യു'വിനോട് പറഞ്ഞു.

'പേരിന് പിന്നിലെ കഥ സസ്പന്‍സ്';  'കടവുള്‍ സകായം നടന സഭ'യെക്കുറിച്ച് സംവിധായകന്‍
തനത് പഴമയുടെ രുചിഭേദങ്ങളുമായി ‘സാജൻ ബേക്കറി സിൻസ് 1962’ ; അജു വർ​ഗീസ് നായകൻ

'കേരള തമിഴ് കൾച്ചറിൽ പറയുന്ന കഥയാണ് 'കടവുള്‍ സകായം നടന സഭ'. ചെറിയ രീതിയിൽ കോമഡി ഉണ്ടെങ്കിലും കോമഡിക്കല്ല പ്രാധാന്യം. തിരുവനന്തപുരം ലൊക്കേഷനാക്കി ചെയ്തിട്ടുളള ഒരു ത്രില്ലർ സിനിമയാണിത്. ജനുവരിയിൽ ഷൂട്ടിങ് തുടങ്ങാമെന്നാണ് കരുതുന്നത്. പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. വരും ദിവസങ്ങളിൽ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ ആരൊക്കെയെന്നതും തീരുമാനമാകും', ജിത്തു പറയുന്നു.

രാജശ്രീ ഫിലിംസിന്റെ ബാനറിൽ കെ ജി രമേശ്, സീനു മാത്യൂസ് എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ചെയ്തിരിക്കുന്നത് ബിപിന്‍ ചന്ദ്രനാണ്. 'ബെസ്റ്റ് ആക്ടർ', '1983', 'പാവാട', 'സൈറ ഭാനു' എന്നി ചിത്രങ്ങൾക്ക് ശേഷം ബിപിൻ ചന്ദ്രൻ രചന നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് 'കടവുള്‍ സകായം നടന സഭ'. അഭിനന്ദ് രാമാനുജനാണ് ഛായാഗ്രഹണം. സാം സി എസ് സംഗീതവും നിമേഷ് താനൂര്‍ കലാ സംവിധാനവും നിർവഹിക്കുന്നു. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്. മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം - ആഷ എം തോമസ്സ്, സ്റ്റില്‍സ് - വിഷ്ണു എസ് രാജന്‍.

Related Stories

No stories found.
logo
The Cue
www.thecue.in