'എന്നും രാവിലെ 5 മണിക്ക് വർക്ക് ഔട്ട് തുടങ്ങും'; ജയറാമിന്റെ പുതിയ ലുക്ക് പങ്കുവെച്ച് കാളിദാസ്
Film News

'എന്നും രാവിലെ 5 മണിക്ക് വർക്ക് ഔട്ട് തുടങ്ങും'; ജയറാമിന്റെ പുതിയ ലുക്ക് പങ്കുവെച്ച് കാളിദാസ്

By THE CUE

Published on :

ലോക്ക്ഡൗണിൽ താരങ്ങളുടെ വർക്കൗട്ട് ചിത്രങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മമ്മൂട്ടിയും ടൊവിനോയും പൃഥ്വിയും കഴിഞ്ഞ് ഇപ്പോൾ ജയറാമും. ഫിറ്റ്നസ്സിനും വ്യായാമത്തിനുമായി ലോക്ക് ഡൗണിലെ ഒഴിവു സമയങ്ങൾ മാറ്റി വെയ്ക്കുകയാണ് താരങ്ങൾ. ഇടക്കിടെ മേക്കോവർ ലുക്കുകളിൽ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ജയറാം. അടുത്തിടെ ‘അല വൈകുണ്ഠപുരമുലൂ’ എന്ന അല്ലു അർജുനൻ ചിത്രത്തിനായി വർക്കൗട്ടിലൂടെ താരം ശരീരഭാരം കുറച്ചിരുന്നു.

ചിത്രത്തിനായി 13 കിലോയോളം ഭാരം കുറച്ച്, മെലിഞ്ഞ ജയറാമിന്റെ ചിത്രങ്ങൾ ആയിരുന്നു അന്ന് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇപ്പോൾ വീണ്ടും അച്ഛന്റെ പുതിയ ലുക്ക് ഇൻസ്റ്റ​ഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് മകൻ കാളിദാസ് ജയറാം. അച്ഛൻ എന്നും 5 മണിക്ക് എഴുന്നേറ്റ് വ്യായാമം തുടങ്ങുമെന്നാണ് കാളിദാസ് പറയുന്നത്. ഈ പ്രായമാകുമ്പോൾ ഇതിന്റെ പകുതിയെങ്കിലും ആരോ​ഗ്യത്തോടെ ഇരിക്കാനായാൽ ഭാ​ഗ്യം എന്നായിരുന്നു ചിത്രത്തിനൊപ്പം കാളിദാസിന്റെ കുറിപ്പ്. ചിത്രത്തിന് താഴെ രമേഷ് പിഷാരടി, വിജയ് യേശുദാസ് അടക്കമുള്ളർ കമന്റ് ചെയ്തിട്ടുണ്ട്. “അദ്ദേഹം എങ്ങനെ ആയിരിക്കുന്നു എന്നത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. അതുപോലെ നീയും സ്വയം പരിശ്രമിച്ച് മുന്നേറുക, നിന്നെ തൃപ്തനാക്കുന്ന കാര്യങ്ങൾ​ ചെയ്യുക,” എന്നാണ് ചിത്രത്തിന് വിജയ് യേശുദാസിന്റെ കമന്റ്.

മണിരത്നം സംവിധാനം ചെയ്യുന്ന ഹിസ്റ്റോറിക്കൽ ​ഡ്രാമ 'പൊന്നിയൻ സെൽവൻ', വെങ്കട്ട് പ്രഭു സംവിധായകനായി എത്തുന്ന കാസിനോ ബേസ്ഡ് കോമഡി ചിത്രം 'പാർട്ടി' എന്നിവയാണ് ജയറാമിന്റെ വരാനിരിക്കുന്ന തമിഴ് ചിത്രങ്ങൾ.

The Cue
www.thecue.in