'ഇത്തരം പഴംവിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ?', സിനിമാതാരങ്ങളെ മത്സരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ഹരീഷ് പേരടി

'ഇത്തരം പഴംവിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ?', സിനിമാതാരങ്ങളെ മത്സരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ഹരീഷ് പേരടി

തെരഞ്ഞെടുപ്പുകളില്‍ സിനിമാതാരങ്ങളെ മത്സരിപ്പിക്കുന്ന പതിവ് ഇടതുപക്ഷം അവസാനിപ്പിക്കണമെന്ന് നടന്‍ ഹരീഷ് പേരടി. നാട്ടിന്‍ പുറത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട നിരവധിപേര്‍ ഇടതുപക്ഷത്തിന്റെ കൂടെയുള്ളപ്പോള്‍ ഏറ്റവും യോഗ്യര്‍ അവര്‍ തന്നെയാണെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഹരീഷ് പേരടി പറയുന്നുണ്ട്.

രണ്ട് പാവപ്പെട്ട സഖാക്കള്‍ വെട്ടേറ്റ് മരിച്ചപ്പോള്‍ തോന്നിയ ഒരു ചിന്തയാണ് എന്ന് പറഞ്ഞാണ് ഹരീഷ് പേരടി തന്റ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പൊതുവിഷയങ്ങളില്‍ ഒന്നും പ്രതികരിക്കാത്തവരെ കേരളം ചുമക്കേണ്ട കാര്യമുണ്ടോ എന്നും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'രണ്ട് പാവപ്പെട്ട സഖാക്കള്‍ ഇന്നലെ വെട്ടേറ്റ് മരിച്ചപ്പോള്‍ തോന്നിയ ഒരു ചിന്തയാണ്. അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സിനിമാ നടന്‍മാരെ MLA, MP സ്ഥാനത്തേക്ക് നിര്‍ത്തുന്ന പതിവ് അവസാനിപ്പിക്കണം. പൊതു വിഷയങ്ങളില്‍ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരം പഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ?

ആ കൂട്ടത്തില്‍ പ്രിയപ്പെട്ട ഗണേശേട്ടന്‍ മാത്രമേ കാര്യങ്ങള്‍ വെട്ടി തുറന്ന് പറയാന്‍ യോഗ്യതയുള്ള ഒരാളായി ഞാന്‍ കാണുന്നുളളു. നാട്ടിന്‍പുറത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ജനകിയ പ്രശനങ്ങളില്‍ ഇടപ്പെട്ട നിരവധിപേര്‍ ഇടതുപക്ഷത്തിന്റെ കൂടെയുള്ളപ്പോള്‍ ഏറ്റവും യോഗ്യര്‍ അവര്‍ തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എല്ലാവരെയും സുഖിപ്പിച്ചേ ഞങ്ങള്‍ അടങ്ങു എന്ന് വിശ്വസിക്കുന്നവര്‍ കോമഡി ഷോകള്‍ നടത്തി ജീവിക്കട്ടെ. ജനങ്ങളുടെ പ്രശനങ്ങളുടെ ഭാരം അവര്‍ക്ക് താങ്ങില്ല. അവരെ നമുക്ക് വെറുതേ വിടാം. അടി കുറിപ്പ്. ഈ ജീവിതം മുഴുവന്‍ നടന്‍ മാത്രമായി ജീവിക്കാന്‍ തീരുമാനിച്ച ഒരാള്‍.'

Related Stories

No stories found.
logo
The Cue
www.thecue.in